Criticism | 'ഇന്നോവ, മാശാഅല്ലാഹ്' അന്‍വറിന്റെ 'വെടിക്കെട്ടിന്' പിന്നാലെ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെ കെ രമ; പിന്നില്‍ സി പി എമ്മിലെ ഗ്രൂപ്

 
KK Rema's Facebook Post Following Anwar's Press Conference
KK Rema's Facebook Post Following Anwar's Press Conference

Photo Credit: Facebook / K.K Rema

● ചര്‍ച്ചയായി പോസ്റ്റ്
● പിണറായി വിജയനെതിരെ ഉയരുന്നത് രൂക്ഷവിമര്‍ശങ്ങള്‍ 

കോഴിക്കോട്: (KVARTHA) മുഖ്യമന്ത്രിക്കെതിരെയുള്ള പിവി അന്‍വറിന്റെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ആര്‍എംപി നേതാവും വടകര എം എല്‍ എയുമായ കെകെ രമ. 'ഇന്നോവ..മാഷാ അള്ളാ ..' എന്ന് മാത്രമാണ് രമ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 

ടിപി ചന്ദ്രശേഖരന്റെ കൊലപാതക അന്വേഷണത്തെ വഴിതിരിച്ചുവിടാന്‍ ഉപയോഗിച്ച മാഷാ അള്ളാ സ്റ്റിക്കര്‍ അന്ന് ഏറെ ചര്‍ച്ചായിരുന്നു. കൊലയാളി സംഘം സഞ്ചരിച്ച ഇന്നോവ കാറിന്റെ പിന്നിലായിരുന്നു ഇത്തരത്തില്‍ സ്റ്റിക്കര്‍ ഒട്ടിച്ചിരുന്നത്. കേസില്‍ യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താനാണ് ഇത്തരത്തില്‍ സ്റ്റിക്കര്‍ ഒട്ടിച്ചതെന്ന ആരോപണം ഉയര്‍ന്നിരുന്നു. രമയുടെ പോസ്റ്റ് ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കയാണ്. 

അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കയാണ് കെ കെ രമ. ഇതിന് പിന്നില്‍ സിപിഎമ്മിലെ ഗ്രൂപ് കളിയാണെന്ന ആരോപണവും ഉയരുന്നുണ്ട്. അന്‍വറിന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്.

#KKRema #Anwar #MashaAllah #Innova #KeralaPolitics #Controversy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia