ADVERTISEMENT
കോഴിക്കോട്: (www.kvartha.com 19.05.2016) വടകരയില്‍ കെകെ രമയ്ക്ക് ദയനീയ പരാജയം. അക്രമ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തുണ്ടാകുമെന്ന് പ്രതീക്ഷിച്ച് കേരളം ഉറ്റുനോക്കിയ മണ്ഡലങ്ങളില്‍ ഒന്നായിരുന്നു വടകരയിലേത്.
ആര്.എം.പി വിജയമുറപ്പിച്ച മണ്ഡലമായിരുന്നു ഇത്. എന്നാല്‍ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ രമ തിരഞ്ഞെടുപ്പ് ചിത്രത്തില്‍ പോലും ഉണ്ടായില്ല.
നിലവിലെ എം.എല്‍.എയും മുന്‍ മന്ത്രിയുമായിരുന്ന സികെ നാണുവും ജെഡിയു സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനും തമ്മിലായിരുന്നു പോരാട്ടം.
ചന്ദ്രനെ 9511 വോട്ടുകള്‍ക്കാണ് നാണു പരാജയപ്പെടുത്തിയത്. ജനതാദള്‍ എസ് ദേശീയ കമ്മിറ്റി അംഗവും ജനതാദള്‍ സംസ്ഥാന കമ്മിറ്റി അംഗവുമാണ് സി കെ നാണു. പാര്‍ട്ടിക്ക് കൂടുതല്‍ സ്വാധീനമുള്ള സ്ഥലമായതിനാല്‍ വിജയപ്രതീക്ഷയിലായിരുന്നു ആര്‍എംപി. എന്നാല്‍ കണക്കുകൂട്ടല്‍ തെറ്റിച്ച് ആര്‍എംപിക്ക് വടകരയില്‍ അടിതെറ്റി.
Keywords: Assembly Poll 2016, Kerala, RMP, CPM, KK Rama

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.