സഖാവ് കെ.കെ മാധവന്‍ പാര്‍ട്ടി വിടുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സഖാവ് കെ.കെ മാധവന്‍ പാര്‍ട്ടി വിടുന്നു
കോഴിക്കോട്: റെവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടിപി ചന്ദ്രശേഖരന്റെ ഭാര്യാ പിതാവ് സഖാവ് കെ.കെ മാധവന്‍ പാര്‍ട്ടി വിടുന്നു. സിപിഎം ബാലുശേരി ഏരിയ കമ്മിറ്റി അംഗമാണ്‌ കെ.കെ മാധവന്‍.

ടിപി വധത്തില്‍ പാര്‍ട്ടി കൈകൊള്ളുന്ന നടപടികളില്‍ പ്രതിഷേധിച്ചാണ്‌ മാധവന്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നത്. പ്രകാശ് കാരാട്ടിനെപ്പോലെ കൊലയാളികളെ ന്യായീകരിക്കുന്ന ജനറല്‍ സെക്രട്ടറിയുടെ പാര്‍ട്ടിയില്‍ തുടരാന്‍ താത്പര്യമില്ലെന്ന്‌ കെ.കെ മാധവന്‍ അറിയിച്ചു. 

കേന്ദ്ര നേതൃത്വം കാര്യങ്ങളെ മനസിലാക്കുമെന്നാണ് കരുതിയത്. മൂന്നു തവണ തന്റെ പരാതി ടെലഫോണിലൂടെ പ്രകാശ്കാരാട്ടിനെ അറിയിച്ചിരുന്നു. എന്നാല്‍ പ്രകാശ് കാരാട്ട് കൊലപാതകത്തെ ന്യായീകരിക്കുന്ന നിലപാടാണ് കൈക്കൊണ്ടത്. ടിപി വധത്തെ പാര്‍ട്ടി കമ്മിറ്റി അന്വേഷിച്ചിട്ട് കാര്യമുണ്ടെന്നു വിശ്വസിക്കുന്നില്ല. ഇത് തന്നെ ഏറെ വേദനിപ്പിച്ചതായും കെകെ മാധവന്‍ പറയുന്നു. പാര്‍ട്ടിയിലെ എല്ലാ നേതാക്കള്‍ക്കും ടിപി വധത്തില്‍ ബന്ധമില്ലെങ്കിലും ബന്ധമുള്ള ഉന്നതര്‍ ഉണ്ടെന്നു തന്നെയാണ് തന്റെ വിശ്വാസം. ടിപിയെ വധിക്കുന്നതോടെ ആര്‍എംപിയെ ഇല്ലാതാക്കാമെന്നായിരുന്നു സിപിഎം കണക്കുകൂട്ടിയത്. ആര്‍എംപിയുടെ രാഷ്ട്രീയത്തോട് താത്പര്യമുണ്ടങ്കിലും ജീവിത സായാഹ്നത്തില്‍ ഇനി ആര്‍എംപിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കെകെ മാധവന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

ടിപി വധത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും പങ്കുണ്ടെന്ന്‌ വ്യക്തമായ സാഹചര്യത്തില്‍ സഖാവ് കെ.കെ മാധവന്‍ പാര്‍ട്ടി വിടുമെന്ന സൂചനയുണ്ടായിരുന്നു.

English Summery
KK Madhavan quits the party
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia