'കിസ് ഓഫ് ലൗ': ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കി

 


കൊച്ചി: (www.kvartha.com 31.10.2014) നവംബര്‍ രണ്ടിന് എറണാകുളം മറൈന്‍ഡ്രൈവില്‍ 'കിസ് ഓഫ് ലൗ' എന്ന പേരില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന പരിപാടി തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കി. കൂടുതല്‍ പോലീസിനെ മറൈന്‍ഡ്രൈവില്‍ വിന്യസിക്കുമെന്നും നിയമവിരുദ്ധ പ്രവര്‍ത്തനം കണ്ടെത്തിയാല്‍ തടയുമെന്നും സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം ഷഫീഖ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ഹര്‍ജി തീര്‍പ്പാക്കിയത്.

അതേ സമയം ഇത്തരമൊരു പരിപാടി നടക്കുന്ന കാര്യം സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അശ്ലീല പ്രവര്‍ത്തികളോ സ്ത്രീത്വത്തെ അപമാനിക്കലോ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. തിരുവനന്തപുരം ആസ്ഥാനമായ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ്, എറണാകുളം ലോ കോളജ് വിദ്യാര്‍ഥികളായ എം.എം അജീഷ്, ഫ്രെഡി ജാക്‌സണ്‍ പെരേര എന്നിവരാണ് ഹര്‍ജി നല്‍കിയത്.
'കിസ് ഓഫ് ലൗ': ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കി

ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെയും ഇന്ത്യന്‍ പോലീസ് ആക്ടിന്റെയും അടിസ്ഥാനത്തില്‍ ശിക്ഷാര്‍ഹമായ പരിപാടിയാണ് ഇതെന്നും നടപടിക്ക് നിര്‍ദേശിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഇന്ത്യന്‍ സംസ്‌കാരത്തിനും പാരമ്പര്യത്തിനും ധാര്‍മിക മൂല്യങ്ങള്‍ക്കും എതിരായ ഈ പരിപാടി നടക്കാന്‍ അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും അഡ്വ ജോസഫ് റോണി ജോസ് മുഖേന നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

Keywords : Kochi, Programme, High Court, Kerala, Kiss of love, Kiss of love: HC intervenes. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia