തൊടുപുഴ: (www.kvartha.com 13/07/2015) എങ്ങനെയും ജോലി കിട്ടണം എന്നതു മാത്രമാവരുത് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് ഇന്ത്യയിലെ ആദ്യ വനിതാ ഐ.പി.എസ് ഓഫിസര്‍ കിരണ്‍ ബേദി. രാജ്യത്തെ മുന്നോട്ടു നയിക്കാനുള്ള നേതൃപാടവം നമ്മളിലോരോരുത്തരിലും ഉറങ്ങിക്കിടക്കുന്നുണ്ട്. അതു കണ്ടെത്താനുള്ള പരിശ്രമമാവണം വിദ്യാഭ്യാസം. ഇന്ത്യയെ നന്നാക്കണമെങ്കില്‍ നാം ആദ്യം സ്വയം നന്നാകണം.
ഗ്രാമങ്ങളിലേക്കിറങ്ങി ചെന്ന് പാവപ്പെട്ടവരെ സേവിക്കാന്‍ സമയം കണ്ടെത്തണം. രാഷ്ട്രീയക്കാരിലും ഉദ്യോഗസ്ഥരിലും ധാരാളം കള്ളനാണയങ്ങളുള്ള ഒരു നരകത്തിലാണ് നമ്മുടെ ജീവിതം. അതു മാറ്റണമെങ്കില്‍ നമ്മളിലാണ് ആദ്യം മാറ്റമുണ്ടാകേണ്ടതെന്നും അവര്‍ പറഞ്ഞു.
പ്രഭാഷണത്തിനു ശേഷം കിരണ്‍ ബേദി വിദ്യാര്‍ഥികളുമായി അരമണിക്കൂറോളം സംവദിച്ചു. ആണ്‍കുട്ടികള്‍ മാത്രമല്ല, പെണ്‍കുട്ടികളും എല്ലാ ദിവസവും കളിക്കളത്തിലിറങ്ങണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ചെറുപ്പക്കാരായിരിക്കുമ്പോള്‍ മാത്രമേ നമുക്കു കളികളിലേര്‍പ്പെടാന്‍ കഴിയൂ. എല്ലാ ദിവസവും കളിക്കുന്ന കുട്ടികള്‍ക്ക് ഒരു പുസ്തകം വായിക്കുന്നതിനെക്കാള്‍ ഗുണം കിട്ടുമെന്നും കിരണ്‍ ബേദി പറഞ്ഞു. ചടങ്ങില്‍ കോളേജ് മാനേജര്‍ മോണ്‍. ജോര്‍ജ് ഒലിയപ്പുറം ആധ്യക്ഷ്യം വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ടി.എം. ജോസഫ്, ഡോ. ജോസ് അഗസ്റ്റിന്‍, ഫാ. ഫ്രാന്‍സിസ് കണ്ണാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Keywords : Thodupuzha, Idukki, Kerala, Youth, Kiran Bedy.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.