Fire | കിളിമാനൂരില്‍ റബര്‍ പുരയ്ക്ക് തീപ്പിടിച്ചു; 5 ലക്ഷം രൂപയുടെ നഷ്ടം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) റബര്‍ പുരയ്ക്ക് തീപ്പിടിച്ചു. കിളിമാനൂര്‍ ഈന്തന്നൂര്‍ വൃന്ദാവനത്തില്‍ ഡോക്ടര്‍ ആര്‍ എസ് പ്രശാന്തന്റെ ഉടമസ്ഥയിലുള്ള റബര്‍ പുരയ്ക്കാണ് തീപ്പിടിച്ചത്. തിങ്കളാഴ്ച (07.08.02023) വൈകുന്നേരം 7.30 മണിയോടെയാണ് സംഭവം. 

റബര്‍പുര കത്തി സമീപത്തെ പഴയ കെട്ടിടത്തിലേയ്ക്കും തീപ്പടര്‍ന്നു. 500ല്‍ അധികം ഷീറ്റുകളാണ് പുകപ്പുരയില്‍ ഉണ്ടായിരുന്നത്. പൂര്‍ണമായും കത്തി നശിച്ചു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം ഉള്ളതായാണ് നിഗമനം. റബര്‍പുര പൂര്‍ണമായും കെട്ടിടം ഭാഗിഗമായും കത്തിയമര്‍ന്നു. തീ പിടിക്കുന്നത് കണ്ടതോടെ സമീപവാസികളാണ് ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് കല്ലംമ്പലത്തു നിന്നും വെഞ്ഞാറമൂടു നിന്നും എത്തിയ ഫയര്‍ ഫോഴ്‌സ് തീ നിയന്ത്രണ വിധേയമാക്കി.
Aster_MIMS

Fire | കിളിമാനൂരില്‍ റബര്‍ പുരയ്ക്ക് തീപ്പിടിച്ചു; 5 ലക്ഷം രൂപയുടെ നഷ്ടം

Keywords:  Thiruvananthapuram, News, Kerala, Fire, Rubber shed, Kilimanoor: Rubber shed caught fire.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia