കുസൃതി ചിത്രങ്ങളെഴുതാന്‍ കിച്ചുവും മീനുവുമില്ല: കാണാന്‍ അച്ഛനമ്മമാരും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൊടുപുഴ: (www.kvartha.com 03.08.2015) മൈലക്കൊമ്പിലെ ആദിത്യ വീടിന്റെ ചുവരുകള്‍ നിറയെ പടങ്ങളാണ്. ഏഴു വയസുകാരി മീനുവും നാലു വയസുകാരന്‍ കിച്ചുവും ഛായ പെന്‍സില്‍ കൊണ്ടു വരച്ച പടങ്ങള്‍. ഇതേക്കുറിച്ച് ചോദിച്ച അയല്‍ക്കാരോട് അച്ഛന്‍ വിജു പറഞ്ഞു. അവര്‍ വലുതായി കഴിഞ്ഞേ ഇനി വീട് പെയിന്റടിക്കുന്നുളളൂ. അതു വരെ അവര്‍ വരക്കട്ടേ. പക്ഷെ ഇനി ചുവരില്‍ കുസൃതി ചിത്രങ്ങളെഴുതാന്‍ കിച്ചുവും മീനുവുമില്ല. കാണാന്‍ അവരുടെ അച്ഛനമ്മമാരും. ദുരൂഹത ബാക്കിയാക്കി തിരുവാങ്കുളത്തെ പാറക്കുളത്തില്‍ അവര്‍ മറഞ്ഞു.

കുസൃതി ചിത്രങ്ങളെഴുതാന്‍ കിച്ചുവും മീനുവുമില്ല: കാണാന്‍ അച്ഛനമ്മമാരുംവാട്ടര്‍ അതോറിറ്റി ഡിസൈന്‍ വിഭാഗം അസി.എഞ്ചിനീയര്‍ മൈലക്കൊമ്പ് അദിത്യവട്ടുവിളയില്‍ വിജു വി.വി(40), ഭാര്യ ഷീബ(35), മക്കള്‍ മീനാക്ഷി(7), സുര്യ(കിച്ചു4) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. സേനാപതി വട്ടുവിളയില്‍ വിക്ടറുടെ മകനാണ് വിജു. ഷീബ പാലാ കോട്ടപ്പടി സ്വദേശിനിയാണ്. മീനാക്ഷി തൊടുപുഴ കോഓപറേറ്റീവ് സ്‌കൂള്‍ രണ്ടാം ക്ലാസിലും സൂര്യ അംഗന്‍വാടിയിലും പഠിക്കുന്നു.


മിക്ക അവധി ദിവസങ്ങളിലും കുടുംബസമേതം യാത്ര പോകാറൂളള വിജു ഞായറാഴ്ച രാവിലെയാണ് എറണാകുളത്തിന് സ്വന്തം ടാറ്റാ സഫാരിയില്‍ പോയത്. ഓബ്‌റോണ്‍ മാളില്‍ സിനിമ കണ്ടു മടങ്ങുകയാണെന്ന് അനുജന്‍ ബിനുവിന് രാത്രി 10.48ന് വാട്‌സ് ആപ്പില്‍ സന്ദേശമെത്തി. വാതില്‍ പൂട്ടേണ്ടെന്നും അറിയിച്ചു. പിന്നീട് ബിനു പല വട്ടം മൊബൈലില്‍ വിളിച്ചെങ്കിലും ഔട്ട് ഓഫ് കവറേജ് ആയിരുന്നു. നേരം വെളുത്തിട്ടും എത്താത്തതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ ഒന്‍പതുമണിയോടെ വിജുവിന്റെ സഹോദരന്‍ തൊടുപുഴ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. തൊടുപുഴ സ്‌റ്റേഷനില്‍ നിന്ന് സമീപത്തെ എല്ലാ സ്‌റ്റേഷനിലേക്കും വിവരമറിയിച്ചു. ഈ സമയത്ത് തിരുവാങ്കുളം പാറമടക്കു സമീപം കാര്‍ 200 അടി താഴ്ചയിലേക്കു മറിഞ്ഞിട്ടുളളതായി ചോറ്റാനിക്കര പോലീസ് തൊടുപുഴയില്‍ അറിയിച്ചു. ഇങ്ങനെയാണ് ബന്ധുക്കളും സുഹൃത്തുക്കളും വിവരമറിയുന്നത്. ഇതോടെ എല്ലാവരും അവിടേക്കെത്തി.

കുസൃതി ചിത്രങ്ങളെഴുതാന്‍ കിച്ചുവും മീനുവുമില്ല: കാണാന്‍ അച്ഛനമ്മമാരും17 വര്‍ഷം മുമ്പാണ് കോതമംഗലം എം.എ കോളേജില്‍ നിന്നും ബി.ടെക് ബിരുദം നേടിയ വിജു സുഹൃത്ത് അബിയുമായി ചേര്‍ന്ന് തൊടുപുഴയില്‍ ആദിത്യ കണ്‍സ്ട്രക്ഷന്‍സ് എന്ന നിര്‍മ്മാണ സ്ഥാപനം തുടങ്ങിയത്. 2005ല്‍ വാട്ടര്‍ അതോറിറ്റിയില്‍ അസി.എഞ്ചിനീയര്‍ ആയി ജോലി ലഭിച്ചതിനെ തുടര്‍ന്ന് സ്ഥാപനം ഭാര്യ ഷീബയുടെ പേരിലേക്ക് മാറ്റി. ആദ്യം ഒളമറ്റത്തും പിന്നീട് കാഞ്ഞിരമറ്റത്തും വാടകയ്ക്കു താമസിച്ചിരുന്ന വിജു മൂന്ന് വര്‍ഷം മുമ്പാണ് മൈലക്കൊമ്പില്‍ വീടു പണിത് താമസം തുടങ്ങിയത്. ആദിത്യ വിജു എന്നാണ് തൊടുപുഴയില്‍ അറിയപെട്ടിരുന്നത്.

അഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉണ്ടായ ബൈക്ക് അപകടത്തില്‍ ഒരു മാസത്തോളം വിജു വെന്റിലേറ്ററിലും ഐ.സി.യുവിലുമായി കഴിഞ്ഞിരുന്നു. ഈ അപകടത്തില്‍ വീജുവിന്റെ തലക്കു ക്ഷതമേറ്റിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഇതില്‍ നിന്നും മുക്തനായി വരുന്നതിനിടെയാണ് വീണ്ടും അടുത്ത അപകടത്തില്‍ ജീവന്‍ നഷ്ടപെട്ടത്്. കഴിഞ്ഞ വെളളിയാഴ്ച കട്ടപ്പന വാട്ടര്‍ അതോറിട്ടിയുടെ സാറ്റ്‌ലൈറ്റ് വിഭാഗത്തിന്റെ ചടങ്ങില്‍ സംബന്ധിക്കാന്‍ വിജു എത്തിയിരുന്നു. നിര്‍മാണകരാറുകാരനാണ് പിതാവ് വിക്ടര്‍. മാതാവ് സരോജിനി, സഹോദരന്‍ ബിജു കുവൈറ്റില്‍ എന്‍ജിനിയറായിരുന്നു. സഹോദരി ബിജി അടിമാലി സ്‌റ്റെല്ലാ മേരി കോളേജില്‍ ഗസ്റ്റ് അധ്യാപികയാണ്. ഇന്നലെ രാത്രി എട്ടു മണിയോടെ മൃതദേഹങ്ങള്‍ മൈലക്കൊമ്പിലെ വീട്ടിലെത്തിച്ചു.ഇന്നു രാവിലെ ഒന്‍പത് വരെ പൊതുദര്‍ശനത്തിനു വെച്ച ശേഷം വൈകിട്ടു നാലിനു രാജാക്കാട് സേനാപതിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.


Keywords : Kerala, Idukki, Thodupuzha, Dead, Family. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script