Watermelon | വേനല്‍ കടുത്തതോടെ തണ്ണിമത്തന് പൊള്ളുന്ന വില! വിപണി കൂടുതല്‍ സജീവമാകുമെന്നും വിലയിടിവ് ഉണ്ടാകുമെന്നും വ്യാപാരികളുടെ പ്രതീക്ഷ

 


കട്ടപ്പന: (www.kvartha.com) വേനല്‍ കടുത്തതോടെ ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ തണ്ണിമത്തന്‍ വാങ്ങാന്‍ ആവശ്യക്കാര്‍ ഏറെയാണ്. എന്നാല്‍ തണ്ണിമത്തന് പൊള്ളുന്ന വിലയാണ്. സാധാരണ തണ്ണിമത്തന്‍ കഴിഞ്ഞ സീസണില്‍ കിലോയ്ക്ക് 20 മുതല്‍ 13 രൂപ വരെയായിരുന്നു വിറ്റിരുന്നത്.  60 മുതലാണ് ഇപ്പോഴത്തെ വില. 

വഴിയോര കച്ചവടവും ശീതളപാനീയ വിപണിയും സജീവമാകുന്നു. ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് ജില്ലയില്‍ തണ്ണിമത്തന്‍ എത്തുന്നത്. മധുരമുള്ളതും പള്‍പ്പ് കുറവുള്ളതുമായ കിരണ്‍ ഇനം തണ്ണിമത്തന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ടതാണ്.  

Watermelon | വേനല്‍ കടുത്തതോടെ തണ്ണിമത്തന് പൊള്ളുന്ന വില! വിപണി കൂടുതല്‍ സജീവമാകുമെന്നും വിലയിടിവ് ഉണ്ടാകുമെന്നും വ്യാപാരികളുടെ പ്രതീക്ഷ

ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ തണ്ണിമത്തന്‍ നല്ലതാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ശരീര താപനില നിയന്ത്രിക്കാനുള്ള അതിന്റെ കഴിവും പോകറ്റിന് അനുയോജ്യമായ വിലയും തണ്ണിമത്തനെ വേനല്‍ക്കാലത്തെ പ്രിയപ്പെട്ട പഴമാക്കി മാറ്റുന്നു. തണ്ണിമത്തന്‍, പൈനാപിള്‍, പഴം, മധുരമിശ്രിത ജ്യൂസ് എന്നിവയ്ക്കും ആവശ്യക്കാരേറെയാണ്.

വേനല്‍ കടുത്തതോടെ വിപണി കൂടുതല്‍ സജീവമാകുമെന്നും വിലയിടിവ് ഉണ്ടാകുമെന്നുമാണ് തണ്ണിമത്തന്‍ വ്യാപാരികളുടെ പ്രതീക്ഷ. കരിക്ക് ആവശ്യക്കാര്‍ ഏറെയാണെങ്കിലും നാടന്‍ കരിയുടെ ലഭ്യത വളരെ കുറവാണ്. സംസ്ഥാനത്ത് നാളികേരത്തിന് വില കൂടുതലായതിനാല്‍ തമിഴ്‌നാട്ടില്‍ നിന്നാണ് കൂടുതല്‍ കരിയും എത്തുന്നത്. ഒരു കരിക്കിന് ഇപ്പോള്‍ 50-60 രൂപ.

Keywords: News, Kerala, Summer, Summer season, Watermelon, Price, Business, Kerala: Watermelon price rises as summer season.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia