കേരളാ പോലീസിനെ വിശ്വാസമില്ല; മോഡിക്ക് സുരക്ഷ ഗുജറാത്ത് പോലീസ് സ്‌പെഷ്യല്‍ ടീമിന്റേത്

 


തിരുവനന്തപുരം: കേരള പോലീസിന്റെ വിശ്വാസമില്ലാത്തത് കൊണ്ടോ എന്തോ, ഞായറാഴ്ച തിരുവന്തപുരം ശംഖുമുഖത്ത് നടന്ന സമ്മേളനത്തില്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിക്ക് സുരക്ഷയൊരുക്കിയത് ഗുജറാത്ത് പോലീസിന്റെ പ്രത്യേക സംഘമാണ്.

നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെയും കേരള പോലീസിന്റെയും കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിട്ടും ഗുജറാത്ത് പോലീസ് തങ്ങളുടെ മുഖ്യമന്ത്രിക്ക് പ്രത്യേക നടപടികളിലൂടെ സുരക്ഷ ഉറപ്പിക്കുകയാണ് ചെയ്തത്. മോഡിയെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ ശംഖുമുഖത്തിന്റെ മുക്കുംമൂലയും ഗുജറാത്ത് സ്‌പെഷ്യല്‍ പോലീസ് ടീം വരുതിയിലാക്കിയിരുന്നു.

കേരളാ പോലീസിനെ വിശ്വാസമില്ല; മോഡിക്ക് സുരക്ഷ ഗുജറാത്ത് പോലീസ് സ്‌പെഷ്യല്‍ ടീമിന്റേത്വേദിക്ക് ചുറ്റുമുള്ള പരിസരം ഇളക്കിമറിച്ച് ബോംബ് ഡിറ്റക്ടര്‍ കൊണ്ട് പരിശോധിച്ചിരുന്നു. പ്രത്യേകം സജ്ജീകരിച്ച ടവറുകളില്‍ സ്ഥാനമുറപ്പിച്ച് സമ്മേളന നഗരി ബൈനോക്കുലറിലൂടെയും സംഘം നിരീക്ഷിക്കുന്നുണ്ടായിരുന്നു. തോക്കുധാരികളായ ഇവര്‍ സമ്മേളനം ആരംഭിച്ചശേഷവും മോഡിയുടെ സുരക്ഷ ഉറപ്പാക്കി വേദിയില്‍ തന്നെ ഉണ്ടായിരുന്നു.

യൂണിഫോമിലും അല്ലാതെയും ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ നിലയുറപ്പിച്ച് പ്രവര്‍ത്തകരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords : Thiruvananthapuram, Narendra Modi, Police, Protection, Kerala, Gujarat, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia