Train | സംസ്ഥാനത്ത് 2 ദിവസം ട്രെയിന്‍ ഗതാഗത നിയന്ത്രണം; ജനശതാബ്ദി ഉള്‍പെടെ റദ്ദാക്കി; അധിക സര്‍വീസുകള്‍ ഏര്‍പെടുത്തുമെന്ന് കെഎസ്ആര്‍ടിസി
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് മാര്‍ച് 26, 27 ദിവസങ്ങളില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പെടുത്തും. റെയില്‍വേ പാളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പെടുത്തിയിരിക്കുന്നത്. ഇന്‍ഡ്യന്‍ റെയില്‍വേയാണ് ഇക്കാര്യം അറിയിച്ചത്.
മാര്‍ച് 26ന് തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ്, എറണാകുളം ഷോര്‍ണൂര്‍ മെമു, എറണാകുളം ഗുരുവായൂര്‍ എക്‌സ്പ്രസ്, മാര്‍ച് 27ന് കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് എന്നീ ട്രെയിന്‍ സര്‍വീസുകളാണ് റദ്ദാക്കിയത്.
അതേസമയം, ട്രെയിന്‍ സര്‍വീസിലെ യാത്രക്കാര്‍ക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയില്‍ കെഎസ്ആര്‍ടിസി റെഗുലര്‍ സര്‍വീസുകള്‍ക്ക് പുറമേ കൂടുതല്‍ അധിക സര്‍വീസുകള്‍ ഏര്‍പെടുത്തും. യാത്രക്കാര്‍ക്ക് ടികറ്റുകള്‍ ഓണ്‍ലൈനായി റിസര്‍വ് ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ അധിക സര്‍വീസുകള്‍ പ്രയോജനപ്പെടുത്തണമെന്ന് കെഎസ്ആര്‍ടിസി അഭ്യര്‍ഥിച്ചു.
Keywords: News, Kerala, Train, Cancelled, Railway, KSRTC, Kerala: Train services will cancelled for two days.