പ്രതീക്ഷയോടെ തുറന്നു; സഞ്ചാരികള്‍ കാര്യമായി എത്താത്തതോടെ ടൂറിസം മേഖല പ്രതിസന്ധിയില്‍

 


തിരുവനന്തപുരം: (www.kvartha.com 22.10.2020) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിടലിന് ശേഷം വളരെ പ്രതീക്ഷയോടെയാണ് സംസ്ഥാനത്തെ ടൂറിസം മേഖല ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതി തുറന്നത്. എന്നാല്‍ സഞ്ചാരികള്‍ കാര്യമായി എത്താത്തതോടെ ടൂറിസം മേഖല പ്രതിസന്ധിയിലായി. മിക്ക ഹോട്ടലുകളിലും കാര്യമായ ബുക്കിംങ്  ഇല്ല. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടുന്നതാണ് തിരിച്ചടിക്ക് കാരണമെന്ന് ടൂറിസം മേഖല പറയുന്നു

സംസ്ഥാനത്തെ ടൂറിസം മേഖല കര്‍ശന നിയന്ത്രണങ്ങളോടെ തുറന്നത്. പക്ഷേ രണ്ടാഴ്ചയെത്തുമ്പോള്‍ കാര്യമായ ഉണര്‍വില്ല. പൂജാ അവധിക്ക് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കുമരകത്ത് നല്ല ബുക്കിംങ് ഉണ്ടാകേണ്ടതാണ്. എന്നാല്‍ പലരും വിളിച്ച് അന്വേഷിക്കുന്നതല്ലാതെ ബുക്ക് ചെയ്യുന്നില്ല. ഇങ്ങനെ പോയാല്‍ നവംബര്‍ അവസാനം തുടങ്ങുന്ന സീസണ്‍ സമയം പ്രതിസന്ധിയിലാകുമോ എന്ന ആശങ്കയിലാണ് റിസോര്‍ട്ട് - ഹോട്ടല്‍ മേഖല.

പ്രതീക്ഷയോടെ തുറന്നു; സഞ്ചാരികള്‍ കാര്യമായി എത്താത്തതോടെ ടൂറിസം മേഖല പ്രതിസന്ധിയില്‍

Keywords:  Thiruvananthapuram, News, Kerala, COVID-19, Travel & Tourism, Kerala tourism sector open but still on crisis 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia