തിരുവനന്തപുരം: ലോകത്തെമ്പാടുമുള്ള ട്രാവല്‍ ബ്ലോഗര്‍മാരുടെ തലസ്ഥാനമായി ദൈവത്തിന്റെ സ്വന്തം നാട് മാറുന്നു. കേരള ടൂറിസത്തിന്റേതാണ് മുമ്പില്ലാത്ത നൂതന ഓണ്‍ലൈന്‍ പദ്ധതി. ലോകത്തിലെ മികച്ച ബ്ലോഗര്‍മാര്‍ക്ക് കേരളത്തില്‍ വ്യത്യസ്തമായ യാത്രാനുഭവം നല്‍കുകയാണ് കേരള ബ്ലോഗ് എക്‌സ്പ്രസ് എന്ന ഈ പ്രചാരണ പരിപാടിയുടെ ലക്ഷ്യം. ആഡംബര ബസില്‍ തെക്കു നിന്ന് വടക്കോട്ട് രണ്ടാഴ്ച നീളുന്ന റോഡ് യാത്ര മാര്‍ച്ച് ഒന്നിനാണ് ആരംഭിക്കുന്നത്.
കേരള ടൂറിസം ഈ പരിപാടിക്കു വേണ്ടി തയ്യാറാക്കിയ www.keralablogexpress.com എന്ന വെബ്‌സൈറ്റ് മുഖേന നടത്തിയ വോട്ടിംഗിലൂടെ തെരഞ്ഞെടുത്ത 25 മികച്ച ബ്ലോഗര്‍മാരാണ് യാത്രയില്‍ പങ്കെടുക്കുക. അടുത്തിടെ ആരംഭിച്ച ഈ സൈറ്റ് ഇതിനകം ലക്ഷത്തിലധികം ആളുകള്‍ സന്ദര്‍ശിച്ചു. ഇതില്‍ രാജ്യത്തും പുറത്തുമുള്ള മികച്ച ട്രാവല്‍ ബ്ലോഗര്‍മാരുമുണ്ട്. സഞ്ചാരസാഹിത്യകാരന്മാര്‍, ഫോട്ടോഗ്രാഫര്‍മാര്‍, നിലവില്‍ സ്വന്തം ബ്ലോഗുള്ള ബ്ലോഗര്‍മാര്‍ എന്നിവര്‍ യാത്രയില്‍ പങ്കെടുക്കുന്നതിന് അപേക്ഷിക്കാന്‍ യോഗ്യരാണ്. ജനുവരി 10ന് രജിസ്‌ട്രേഷന്‍ അവസാനിച്ചു.
പങ്കെടുക്കുന്ന ബ്ലോഗര്‍മാരുടെ പ്രൊഫൈല്‍ പൊതുജനങ്ങള്‍ക്കു വോട്ടു ചെയ്യാന്‍ കേരള ബ്ലോഗ് എക്‌സ്പ്രസ് സൈറ്റില്‍ ലഭിക്കും. ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലെ ബ്ലോഗ് ഫോളോവര്‍മാര്‍ക്കും വോട്ടു ചെയ്യാം. ജനുവരി 15നു വോട്ടിംഗ് അവസാനിക്കും. ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചവര്‍ക്ക് കേരള ബ്ലോഗ് എക്‌സ്പ്രസില്‍ പങ്കെടുക്കാം. ടൂറിസം വകുപ്പിന്റെ ജഡ്ജിംഗ് പാനലിന്റേതായിരിക്കും അന്തിമ തീരുമാനം.
നമ്മുടെ ഭൂമിശാസ്ത്രവും സംസ്‌കാരവും മനസിലാക്കുന്നതിനുവേണ്ടി രാജ്യത്തു തന്നെ നടത്തുന്ന ആദ്യ സംരംഭമാണ് ഇതെന്ന് ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ പറഞ്ഞു. യു.എസ്, യു.കെ, പോളണ്ട്, സ്‌പെയിന്‍, ജര്‍മനി, ഇന്തോനേഷ്യ എന്നിവ ഉള്‍പെടെ 80 രാജ്യങ്ങളില്‍ നിന്ന് അപേക്ഷകള്‍ ലഭിച്ചു. വെനിസ്വേല സ്വദേശി മാര്‍സെല്ലോ അരാംബിദേ തുടങ്ങിയ ലോകോത്തര ബ്ലോഗര്‍മാരുമുണ്ട് ഇക്കൂട്ടത്തില്‍. നാഷണല്‍ ജിയോഗ്രഫിക്, നാസ്റ്റ് ട്രാവലര്‍, ലോണ്‍ലി പ്ലാനറ്റ് എന്നിവയില്‍ യാത്രാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നവരാണ് ഇവര്‍. രണ്ടാഴ്ചക്കാലം നമ്മുടെ സംസ്ഥാനം ട്രാവല്‍ ബ്ലോഗര്‍മാരുടെ തലസ്ഥാനമായി മാറുമെന്ന് ടൂറിസം സെക്രട്ടറി സുമന്‍ ബില്ല പറഞ്ഞു.
ആലപ്പുഴ, കോവളം, വര്‍ക്കല, കുമരകം, തേക്കടി, മൂന്നാര്‍, കൊച്ചി, വയനാട്, ബേക്കല്‍ എന്നിവിടങ്ങളില്‍ കേരള ബ്ലോഗ് എക്‌സ്പ്രസ് സഞ്ചരിക്കും. കായലിലെ ബോട്ട് യാത്ര, ആയുര്‍വേദ ചികില്‍സ, കഥകളി തുടങ്ങിയവയും യാത്രികര്‍ക്കായി ഒരുക്കും. ലോകത്തെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ബ്ലോഗ് സന്ദര്‍ശകരിലേക്ക് എത്തുന്നതാണ് ഇവരുടെ ബ്ലോഗ് കുറിപ്പുകളെന്ന് ടൂറിസം ഡയറക്ടര്‍ എസ് ഹരികിഷോര്‍ ചൂണ്ടിക്കാട്ടി.
യാത്രാനുഭവക്കുറിപ്പുകളുടെ കാര്യത്തില്‍ ഇവരുടെ വാക്കുകള്‍ക്കുള്ള ആധികാരികത ഏറെയാണ്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സ്ഥലങ്ങള്‍ കണ്ടും അനുഭവിച്ചും കേരളത്തിന്റെ തനതു ഭക്ഷണങ്ങള്‍ ആസ്വദിച്ചും അവര്‍ നടത്തുന്ന രണ്ടാഴ്ചത്തെ യാത്രയെക്കുറിച്ച് എഴുതുന്ന ബ്ലോഗുകള്‍ നമുക്ക് വളരെയേറെ ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
യാത്ര തുടങ്ങുന്നതിനു മുമ്പേതന്നെ അപേക്ഷകര്‍ പലരും കേരളത്തിലെ യാത്രാനുഭവത്തെക്കുറിച്ച് വലിയ പ്രതീക്ഷ പങ്കുവയ്ക്കുന്ന കുറിപ്പുകള്‍ സ്വന്തം ബ്ലോഗില്‍ എഴുതിക്കഴിഞ്ഞു. ട്രാവല്‍ ബ്ലോഗര്‍മാര്‍ക്ക് കേരളത്തിലൂടെയുള്ള യാത്ര ജീവിതത്തിലെ നാഴികക്കല്ലായിരിക്കുമെന്നാണ് അമേരിക്കയില്‍ നിന്നുള്ള ബ്ലോഗര്‍മാരായ വെറോണിക്ക ആന്‍ഡ് ഡേവിഡ് അവരുടെ പുതിയ പോസ്റ്റില്‍ അഭിപ്രായപ്പെട്ടത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords : Kerala, Blogger, Tourism, Bloggers’ Capital, God’s Own Country, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
കേരള ടൂറിസം ഈ പരിപാടിക്കു വേണ്ടി തയ്യാറാക്കിയ www.keralablogexpress.com എന്ന വെബ്‌സൈറ്റ് മുഖേന നടത്തിയ വോട്ടിംഗിലൂടെ തെരഞ്ഞെടുത്ത 25 മികച്ച ബ്ലോഗര്‍മാരാണ് യാത്രയില്‍ പങ്കെടുക്കുക. അടുത്തിടെ ആരംഭിച്ച ഈ സൈറ്റ് ഇതിനകം ലക്ഷത്തിലധികം ആളുകള്‍ സന്ദര്‍ശിച്ചു. ഇതില്‍ രാജ്യത്തും പുറത്തുമുള്ള മികച്ച ട്രാവല്‍ ബ്ലോഗര്‍മാരുമുണ്ട്. സഞ്ചാരസാഹിത്യകാരന്മാര്‍, ഫോട്ടോഗ്രാഫര്‍മാര്‍, നിലവില്‍ സ്വന്തം ബ്ലോഗുള്ള ബ്ലോഗര്‍മാര്‍ എന്നിവര്‍ യാത്രയില്‍ പങ്കെടുക്കുന്നതിന് അപേക്ഷിക്കാന്‍ യോഗ്യരാണ്. ജനുവരി 10ന് രജിസ്‌ട്രേഷന്‍ അവസാനിച്ചു.
നമ്മുടെ ഭൂമിശാസ്ത്രവും സംസ്‌കാരവും മനസിലാക്കുന്നതിനുവേണ്ടി രാജ്യത്തു തന്നെ നടത്തുന്ന ആദ്യ സംരംഭമാണ് ഇതെന്ന് ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ പറഞ്ഞു. യു.എസ്, യു.കെ, പോളണ്ട്, സ്‌പെയിന്‍, ജര്‍മനി, ഇന്തോനേഷ്യ എന്നിവ ഉള്‍പെടെ 80 രാജ്യങ്ങളില്‍ നിന്ന് അപേക്ഷകള്‍ ലഭിച്ചു. വെനിസ്വേല സ്വദേശി മാര്‍സെല്ലോ അരാംബിദേ തുടങ്ങിയ ലോകോത്തര ബ്ലോഗര്‍മാരുമുണ്ട് ഇക്കൂട്ടത്തില്‍. നാഷണല്‍ ജിയോഗ്രഫിക്, നാസ്റ്റ് ട്രാവലര്‍, ലോണ്‍ലി പ്ലാനറ്റ് എന്നിവയില്‍ യാത്രാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നവരാണ് ഇവര്‍. രണ്ടാഴ്ചക്കാലം നമ്മുടെ സംസ്ഥാനം ട്രാവല്‍ ബ്ലോഗര്‍മാരുടെ തലസ്ഥാനമായി മാറുമെന്ന് ടൂറിസം സെക്രട്ടറി സുമന്‍ ബില്ല പറഞ്ഞു.
ആലപ്പുഴ, കോവളം, വര്‍ക്കല, കുമരകം, തേക്കടി, മൂന്നാര്‍, കൊച്ചി, വയനാട്, ബേക്കല്‍ എന്നിവിടങ്ങളില്‍ കേരള ബ്ലോഗ് എക്‌സ്പ്രസ് സഞ്ചരിക്കും. കായലിലെ ബോട്ട് യാത്ര, ആയുര്‍വേദ ചികില്‍സ, കഥകളി തുടങ്ങിയവയും യാത്രികര്‍ക്കായി ഒരുക്കും. ലോകത്തെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ബ്ലോഗ് സന്ദര്‍ശകരിലേക്ക് എത്തുന്നതാണ് ഇവരുടെ ബ്ലോഗ് കുറിപ്പുകളെന്ന് ടൂറിസം ഡയറക്ടര്‍ എസ് ഹരികിഷോര്‍ ചൂണ്ടിക്കാട്ടി.
യാത്രാനുഭവക്കുറിപ്പുകളുടെ കാര്യത്തില്‍ ഇവരുടെ വാക്കുകള്‍ക്കുള്ള ആധികാരികത ഏറെയാണ്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സ്ഥലങ്ങള്‍ കണ്ടും അനുഭവിച്ചും കേരളത്തിന്റെ തനതു ഭക്ഷണങ്ങള്‍ ആസ്വദിച്ചും അവര്‍ നടത്തുന്ന രണ്ടാഴ്ചത്തെ യാത്രയെക്കുറിച്ച് എഴുതുന്ന ബ്ലോഗുകള്‍ നമുക്ക് വളരെയേറെ ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
യാത്ര തുടങ്ങുന്നതിനു മുമ്പേതന്നെ അപേക്ഷകര്‍ പലരും കേരളത്തിലെ യാത്രാനുഭവത്തെക്കുറിച്ച് വലിയ പ്രതീക്ഷ പങ്കുവയ്ക്കുന്ന കുറിപ്പുകള്‍ സ്വന്തം ബ്ലോഗില്‍ എഴുതിക്കഴിഞ്ഞു. ട്രാവല്‍ ബ്ലോഗര്‍മാര്‍ക്ക് കേരളത്തിലൂടെയുള്ള യാത്ര ജീവിതത്തിലെ നാഴികക്കല്ലായിരിക്കുമെന്നാണ് അമേരിക്കയില്‍ നിന്നുള്ള ബ്ലോഗര്‍മാരായ വെറോണിക്ക ആന്‍ഡ് ഡേവിഡ് അവരുടെ പുതിയ പോസ്റ്റില്‍ അഭിപ്രായപ്പെട്ടത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords : Kerala, Blogger, Tourism, Bloggers’ Capital, God’s Own Country, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.