Train | ജനശതാബ്ദി അടക്കം 3 ട്രെയിനുകള്‍ റദ്ദാക്കി; കൂടുതല്‍ ബസ് സര്‍വീസ് ഒരുക്കിയിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍
Feb 26, 2023, 08:14 IST
തിരുവനന്തപുരം: (www.kvartha.com) തൃശൂര്‍ പുതുക്കാട് റെയില്‍വേ സ്റ്റേഷനുകളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതത്തില്‍ ഞായര്‍, തിങ്കള്‍ (ഫെബ്രുവരി 26, 27) ദിവസങ്ങളില്‍ നിയന്ത്രണം. കണ്ണൂര്‍ ജനശതാബ്ദി, എറണാകുളം ഷൊര്‍ണൂര്‍ മെമു, എറണാകുളം- ഗുരുവായൂര്‍ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ ഞായര്‍ സര്‍വീസ് നടത്തില്ലെന്ന് റെയില്‍വേ അറിയിച്ചു.
അതേസമയം ട്രെയിനുകള്‍ റദ്ദാക്കിയതോടെ കൂടുതല്‍ ബസ് സര്‍വീസ് ഒരുക്കിയിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.
ഞായറാഴ്ച റദ്ദാക്കിയ ട്രെയിനുകള്‍:
* ഉച്ചയ്ക്ക് 2.50നുള്ള തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി
* വൈകീട്ട് 5.35നുള്ള എറണാകുളം- ഷൊര്‍ണൂര്‍ മെമു
* രാത്രി 7.40നുള്ള എറണാകുളം- ഗുരുവായൂര്‍ എക്സ്പ്രസ്
ഞായറാഴ്ച ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍
* 2.50 നുള്ള കണ്ണൂര്‍ -എറണാകുളം എക്സ്പ്രസ് തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും.
* 3 മണിക്ക് തിരുവനന്തപുരത്തു നിന്ന് പുറപ്പെടേണ്ട ചെന്നൈ മെയില്‍ തൃശൂരില്‍ നിന്ന് രാത്രി 8.43ന് പുറപ്പെടും.
* 10.10ന് കന്യാകുമാരിയില്‍ നിന്ന് പുറപ്പെടേണ്ട കന്യാകുമാരി- ബെംഗ്‌ളൂറു ട്രെയിന്‍ 2 മണിക്കൂര്‍ വൈകും.
തിങ്കളാഴ്ച റദ്ദാക്കിയത്
* കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി.
Keywords: Thiruvananthapuram, News, Kerala, Train, KSRTC, Railway Track, Kerala: Three train including Janashatabdi cancelled.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.