Obituary | നിപ ബാധിച്ച് കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 14 കാരന്‍ മരണത്തിന് കീഴടങ്ങി
 

 
Kerala teen, who tested positive for Nipah, died in Kozhikode hospital, Kozhikode, Nipah Virus, Died, Obituary, Hospital, Treatment, Health Minister, Veena George, Kerala News
Kerala teen, who tested positive for Nipah, died in Kozhikode hospital, Kozhikode, Nipah Virus, Died, Obituary, Hospital, Treatment, Health Minister, Veena George, Kerala News

Image Generated By AI

ഞായറാഴ്ച രാവിലെ 10.50-ന് ഹൃദയാഘാതമുണ്ടാകുകയും രക്തസമ്മര്‍ദം താഴുകയുമായിരുന്നു


ഒപ്പം ആന്തരിക രക്തസ്രാവവുമുണ്ടാവുകയും മരണം സംഭവിക്കുകയും ചെയ്തു

കോഴിക്കോട്: (KVARTHA) നിപ (Nipah) ബാധിച്ച് കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ (Kozhikode Medical College Hospital) ചികിത്സയിലായിരുന്ന (Treatment) പതിനാലുകാരന്‍ മരിച്ചു (Dead) . കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയെ കഴിഞ്ഞ ദിവസമാണ് മെഡികല്‍ കോളജില്‍ പ്രത്യേകം സജ്ജീകരിച്ച ഐസിയുവിലേക്ക് (ICU)  മാറ്റിയത്. ചികിത്സയ്ക്കായി ഓസ്‌ട്രേലിയയില്‍ നിന്ന് മോണോക്ലോണല്‍ ആന്റിബോഡിയെന്ന മരുന്ന് (Medicine) നല്‍കും മുന്‍പാണ് മരണം സംഭവിച്ചത്. ഞായറാഴ്ച മരുന്ന് എത്തുമെന്നായിരുന്നു വിവരം. 


ഞായറാഴ്ച രാവിലെ 10.50-ന് ഹൃദയാഘാതമുണ്ടാകുകയും രക്തസമ്മര്‍ദം താഴുകയുമായിരുന്നു. ഒപ്പം ആന്തരിക രക്തസ്രാവവുമുണ്ടായി. തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിപ മാര്‍ഗരേഖ അനുസരിച്ചായിരിക്കും സംസ്‌കാരം. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ ഭയപ്പെടേണ്ടതില്ലെന്ന് പറഞ്ഞ മന്ത്രി സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ക്ക് രോഗലക്ഷണങ്ങള്‍ കുറവാണെന്നത് ആശ്വാസകരമാണെന്നും വ്യക്തമാക്കി.


കഴിഞ്ഞ ദിവസം കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലും പുനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂടിലെ പരിശോധനയിലുമാണ് കുട്ടിക്ക് നിപ സ്ഥിരീകരിച്ചത്. 11 ദിവസങ്ങള്‍ക്ക് മുമ്പാണ് കുട്ടിക്ക് പനി ബാധിച്ചത്. ആദ്യം പാണ്ടിക്കാട്ടെ ശിശുരോഗ വിദഗ്ധന്റെ അടുത്ത് ചികിത്സ തേടി. പനി കുറയാത്തതിനെ തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തി. 


അവിടെനിന്നും രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നും 19-ന് രാത്രിയോടെയാണ് കോഴിക്കോട്ടെ മിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. തുടര്‍ന്ന് കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. കുട്ടിയുടെ മാതാപിതാക്കളും അമ്മാവനും സുഹൃത്തും നിരീക്ഷണത്തിലാണ്.

പാണ്ടിക്കാട് പഞ്ചായതില്‍ നിയന്തണം കര്‍ശനമാക്കി 

ആഘോഷ പരിപാടികള്‍ക്ക് പരമാവധി 50 പേര്‍ക്കേ അനുവാദം ഉണ്ടാകൂ, വിദ്യാര്‍ഥികള്‍ പഞ്ചായത് വിട്ടു പോകരുതെന്ന നിര്‍ദേശവും നല്‍കി. നിപ സമ്പര്‍ക്ക പട്ടികയില്‍ 246 പേര്‍ ഉണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഹൈറിസ്‌ക് വിഭാഗത്തിലുള്ളത് 63 പേര്‍ ഉണ്ട്. സമ്പര്‍ക്ക പട്ടികയിലുള്ള ഒരാള്‍ക്ക് വൈറല്‍ പനി സ്ഥിരീകരിച്ചു. ഹൈറിസ്‌ക് വിഭാഗത്തിലെ രണ്ടുപേര്‍ക്ക് നിപ ലക്ഷണമുണ്ട്.
 

2018 മുതല്‍ ഇതുവരെയുള്ള കാലയളവില്‍ അഞ്ച് തവണയാണ് കേരളത്തില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യതവണ നിപ രോഗബാധയെ തുടര്‍ന്ന് 17 പേര്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു. 2021 ല്‍ പന്ത്രണ്ടുകാരനും 2023-ല്‍ ഓഗസ്റ്റിലും സെപ്റ്റംബറിലുമായി രണ്ട് പേര്‍ മരിക്കുകയും ചെയ്തിരുന്നു. ഇതോടെ കേരളത്തില്‍ നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി.

രോഗിയുടെ റൂട് മാപ്

പാണ്ടിക്കാട് നിപരോഗം സ്ഥിരീകരിച്ച പതിനാലുകാരന്റെ റൂട് മാപ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. റൂട് മാപില്‍ പറയുന്ന സ്ഥലങ്ങളില്‍ അതത് സമയങ്ങളില്‍ സന്ദര്‍ശിച്ചിട്ടുള്ളവരും സന്ദര്‍ശിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും എത്രയുംവേഗം കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് പേരുവിവരങ്ങളും ഫോണ്‍ നമ്പറും അറിയിക്കേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.

(ദിവസവും സമയവും സ്ഥലവും)

ജൂലായ് 11- രാവിലെ 6.50 പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിലെ വീട്ടില്‍

ജൂലായ് 11- രാവിലെ 7.18 പാണ്ടിക്കാട് ബ്രൈറ്റ് ട്യൂഷന്‍ സെന്റര്‍. പോയത് സിപിബി ബസില്‍

ജൂലായ് 12- രാവിലെ എട്ടു മുതല്‍ 8.30 വരെ ഡോ. വിജയന്റെ ക്ലിനിക്


ജൂലായ് 13- രാവിലെ ഏഴുമുതല്‍ 7.30 വരെ പികെഎം ആശുപത്രിയിലെ കുട്ടികളുടെ വിഭാഗം ഒപിയില്‍

ജൂലായ് 15- രാവിലെ 8.30 മുതല്‍ രാത്രി എട്ടുവരെ പികെഎം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും ഒപിയിലും

ജൂലായ് 15- രാത്രി 8.30 മുതല്‍ മൗലാന ആശുപത്രി അത്യാഹിത വിഭാഗത്തില്‍

മലപ്പുറം ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും നിലവില്‍ പ്രോടോകോള്‍ പ്രകാരം പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. കുട്ടിയുടെ വീടിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് ജാഗ്രതാ നിര്‍ദേശം. ആരോഗ്യവകുപ്പ് മലപ്പുറത്ത് കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia