തെരുവുനായ പ്രശ്‌നം: രോഗബാധിതരായ നായ്ക്കളെ ദയാവധം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി


● വെറ്ററിനറി വിദഗ്ധന്റെ സാക്ഷ്യപത്രം നിർബന്ധം.
● മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനായ യോഗത്തിലാണ് തീരുമാനം.
● മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമപ്രകാരം.
● പൊതുജനാരോഗ്യവും സുരക്ഷയും ലക്ഷ്യം.
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് രൂക്ഷമായ തെരുവുനായ പ്രശ്‌നത്തിൽ നിർണായക ഇടപെടലുമായി സർക്കാർ. രോഗബാധിതരായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ തീരുമാനമായി. വെറ്ററിനറി വിദഗ്ധൻ്റെ സാക്ഷ്യപത്രത്തോടെ ഇവയെ ദയാവധത്തിന് വിധേയമാക്കാം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
സംസ്ഥാനത്ത് തെരുവുനായ ആക്രമണങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നത്. ഈ യോഗത്തിലെ പ്രധാന തീരുമാനം, രോഗബാധിതരായ നായ്ക്കളെ കണ്ടെത്തി ദയാവധം ചെയ്യുന്നതിനുള്ള അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുക എന്നതാണ്. മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമപ്രകാരമാണ് ഈ അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭിക്കുക. നായ്ക്കൾ രോഗബാധിതരാണെന്ന് വെറ്ററിനറി വിദഗ്ധന്റെ സർട്ടിഫിക്കറ്റ് ലഭിച്ചുകഴിഞ്ഞാൽ ഇവയെ ദയാവധത്തിന് വിധേയമാക്കാം. ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകാനും തീരുമാനമായിട്ടുണ്ട്.
സർക്കാരിന്റെ ഈ തീരുമാനത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? തെരുവുനായ് പ്രശ്നത്തിന് ഇതൊരു ശാശ്വത പരിഹാരമാകുമോ? കമൻ്റ് ചെയ്യുക.
Article Summary: Kerala approves euthanasia for diseased street dogs.
#StreetDogs #KeralaGovernment #Euthanasia #AnimalWelfare #PublicSafety #DogMenace