ശ്വാസകോശത്തിന് പൊള്ളലേറ്റു; കപ്പൽ അപകടത്തിൽ 2 പേരുടെ നില ഗുരുതരം; ജീവൻ രക്ഷാ പോരാട്ടം

 
Rescued 3 senior crew by Liberian container vessel MSC ELSA 3; Four Still Missing

Photo Credit: X/PRO Defence Kochi

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ചൈന, തായ്‌വാൻ സ്വദേശികളാണ് ചികിത്സയിൽ.
● കാണാതായ 4 പേർക്കായി തിരച്ചിൽ തുടരുന്നു.
● 20 ടൺ വെടിമരുന്നും പെയിന്റും നിയന്ത്രണാതീതമായി കത്തുന്നു.
● കോസ്റ്റ് ഗാർഡിന്റെ അഞ്ച് കപ്പലുകൾ സ്ഥലത്തുണ്ട്.
● 18 പേരെ രക്ഷപ്പെടുത്തി, 6 പേർ ചികിത്സയിൽ.

തിരുവനന്തപുരം: (KVARTHA) കേരളത്തിന്റെ പുറംകടലിൽ കപ്പലിന് തീപിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഇവരുടെ ശ്വാസകോശത്തിനടക്കം സാരമായി പൊള്ളലേറ്റിട്ടുണ്ട്. മംഗളൂരു എസ്.ജെ. ആശുപത്രിയിൽ ചികിത്സയിലുള്ള ലൂ എന്‍ലി (ചൈന), സോണിറ്റൂർ എസൈനി (തായ്‌വാൻ) എന്നിവരാണ് അത്യാസന്ന നിലയിൽ കഴിയുന്നത്. അതേസമയം, കപ്പലപകടത്തിൽ കാണാതായ നാല് പേർക്കായി തിരച്ചിൽ തുടരുകയാണ്.

Aster mims 04/11/2022

കപ്പലിലുണ്ടായ തീപിടിത്തം നിയന്ത്രിക്കാനായി കോസ്റ്റ് ഗാർഡിന്റെ അഞ്ച് കപ്പലുകളാണ് ബേപ്പൂരിൽനിന്ന് 88 നോട്ടിക്കൽ മൈൽ മാറി നിലയുറപ്പിച്ചിരിക്കുന്നത്. കൊളംബോയിൽനിന്ന് നവി മുംബൈയിലേക്ക് പോയ ചരക്കുകപ്പലാണ് തിങ്കളാഴ്ച കത്തിയത്. രാത്രി വൈകിയും കപ്പലിലെ തീ നിയന്ത്രണാതീതമായി തുടരുകയായിരുന്നു. കണ്ടെയ്‌നറുകളിലുള്ള 20 ടൺ വെടിമരുന്ന്, പെയിന്റ് അടക്കമുള്ള ചരക്കുകളാണ് ഉഗ്രശബ്ദത്തോടെ കത്തുന്നത്. ഫയർ ഫൈറ്റിങ് യൂണിറ്റുകൾക്ക് തീപിടിച്ച കപ്പലിന് അടുത്തേക്ക് എത്താൻ സാധിച്ചിട്ടില്ല. കപ്പലിന്റെ മധ്യഭാഗത്തെ കണ്ടെയ്‌നറുകളാണ് ആദ്യം കത്തിയമർന്നത്. ഇതിനിടെ നിരവധി കണ്ടെയ്‌നറുകൾ കടലിൽ വീഴുകയും ചെയ്തു.

ആകെ 22 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരില്‍ 18 പേരെ രക്ഷിക്കാൻ ഇന്ത്യൻ ഏജൻസികൾക്ക് സാധിച്ചു. നാല് പേരെയാണ് കാണാതായിരിക്കുന്നത്. കപ്പലിൽ തീപിടിത്തം ഉണ്ടായ ഘട്ടത്തിൽ തീയണക്കാനുള്ള പ്രവർത്തനത്തിൽ ഏർപ്പെട്ടവരാണ് ഇവരെന്നാണ് കരുതുന്നത്. രക്ഷിച്ച 18 പേരിൽ ഗുരുതരമായി പരിക്കേറ്റ 2 പേരടക്കം ആറ് പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ചൊവ്വാഴ്ച ആശുപത്രിയിൽനിന്ന് പുറത്തുവരുമെന്നാണ് പ്രതീക്ഷ.

കേരള തീരത്തെ കപ്പൽ അപകടത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക. ഈ വാർത്ത ഷെയർ ചെയ്യൂ.

Article Summary: Two critical, four missing after ship fire off Kerala coast.

#KeralaShipFire #MarineAccident #MissingCrew #CoastGuard #RescueOps #InjuredSailors

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia