ADVERTISEMENT
തൃശൂര്‍: (www.kvartha.com 19.12.2014) 2013ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അക്കാദമിയുടെ വിശിഷ്ടാംഗത്വത്തിന് യൂസഫലി കേച്ചേരിയും എന്‍.എസ് മാധവനും അര്‍ഹരായി. 50000 രൂപയും രണ്ടു പവന്റെ സ്വര്‍ണ്ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.
പി.ആര്‍ നാഥന്‍, ഡോ.എസ്.കെ വസന്തന്‍, ഡി. ശ്രീമാന്‍ നമ്പൂതിരി, കെ.പി ശശിധരന്‍, എം.ഡി രത്‌നമ്മ എന്നിവര്‍ക്കാണ് സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മറ്റ് പുരസ്‌കാരങ്ങള്‍: നോവല്‍ - കെ.ആര്‍ മീര(ആരാച്ചാര്‍), കവിത- കെ.ആര്‍ ടോണി(ഓ! നിഷാദാ) നാടകം-റഫീഖ് മംഗലശ്ശേരി(ജിന്ന് കൃസ്ണന്‍), ചെറുകഥ- തോമസ് ജോസഫ്(മരിച്ചവര്‍ സിനിമ കാണുകയാണ്), സാഹിത്യ വിമര്‍ശനം- സുനില്‍ പി ഇളയിടം(അജ്ഞാതവുമായുള്ള അഭിമുഖങ്ങള്‍), വൈജ്ഞാനിക സാഹിത്യം- ഡോ.കെ രാജശേഖരന്‍ നായര്‍(സംസ്മൃതി), ജീവചരിത്രം/ ആത്മകഥ- ഭാഗ്യലക്ഷ്മി(സ്വരഭേദങ്ങള്‍), യാത്രാവിവരണം- പി. സുരേന്ദ്രന്‍(ഗ്രാമപാതകള്‍ ഇന്ത്യന്‍ യാത്രകളുടെ പുസ്തകം), വിവര്‍ത്തനം- എന്‍. മൂസക്കുട്ടി(യൂലീസസ്),
ബാലസാഹിത്യത്തിനുള്ള ശ്രീ പത്മനാഭസ്വാമി സമ്മാനം- സിപ്പി പള്ളിപ്പുറം(ഉണ്ണികള്‍ക്ക് നൂറ്റിയെട്ട് ഗുരുദേവകഥകള്‍). വിവിധ എന്‍ഡോവ്‌മെന്റുകള്‍. 1 ഐ.സി ചാക്കോ അവാര്‍ഡ്- എം.എന്‍ കാരശ്ശേരി, 2) സി.ബി കുമാര്‍ അവാര്‍ഡ്- അടൂര്‍ ഗോപാലകൃഷ്ണന്‍, 3) കെ.ആര്‍ നമ്പൂതിരി അവാര്‍ഡ്- ഡോ.ജെ.പി പ്രജിത്, 4) കനകശ്രീ അവാര്‍ഡ്- സംപ്രീത 5) ഗീത ഹിരണ്യന്‍ പുരസ്‌കാരം(ജേക്കബ് എബ്രഹാം), 6) ജി.എന്‍ പിള്ള പുരസ്‌കാരം- സജി ജെയിംസ്. സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അവാര്‍ഡുകള്‍ തീരുമാനിച്ചത്. അക്കാദമി വാര്‍ഷികാഘോഷസമ്മേളനത്തില്‍ വെച്ച് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന് പെരുമ്പടവം ശ്രീധരന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സെക്രട്ടറി ആര്‍.ഗോപാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് അക്ബര്‍ കക്കട്ടില്‍, പി.കെ പാറക്കടവ്, ഡോ. അജിതന്‍ മേനോത്ത്, ഡോ.ഷൊര്‍ണ്ണൂര്‍ കാര്‍ത്തികേയന്‍, അയ്മനം ജോണ്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
![]() |
| യൂസഫലി കേച്ചേരി |
![]() |
| എന്‍.എസ് മാധവന്‍ |
Keywords : Thrissur, Kerala, Award, Kerala Sahithya Academy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


