PSC | മഴക്കെടുതി: ജൂലൈ 31 മുതല്‍ മുതല്‍ ഓഗസ്റ്റ് -2 വരെ നിശ്ചയിച്ചിരുന്ന പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
നേരത്തെ നിശ്ചയിച്ചിരുന്ന അഭിമുഖങ്ങള്‍ മാറ്റിയിട്ടില്ല.
സൂപ്രണ്ട് തസ്തികയിലേക്കുള്ള പരീക്ഷ ഓഗസ്റ്റ് ഒന്‍പതാം തീയതി നടക്കും.
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് കനത്ത മഴ (Heavy Rain) തുടരുകയും മഴക്കെടുതിയുടെയും പശ്ചാത്തലത്തില്‍ കേരള പി എസ് സി (Kerala Public Service Commission) ബുധനാഴ്ച (31.07.2024) മുതല്‍ ഓഗസ്റ്റ് രണ്ടാം തീയതി വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും (Examination) മാറ്റിവെച്ചു (Postponed).

മാറ്റിവെയ്ക്കപ്പെട്ട മറ്റ് പരീക്ഷകളുടെ തീയ്യതികള്‍ പിന്നീട് അറിയിക്കുമെന്നാണ് പി എസ് സിയുടെ അറിയിപ്പ്. ജൂലൈ 31ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കാറ്റഗറി നമ്പര്‍ 270/2020, സൂപ്രണ്ട് തസ്തികയിലേക്കുള്ള പരീക്ഷ ഓഗസ്റ്റ് ഒന്‍പതാം തീയതി നടക്കും.
അതേസമയം നേരത്തെ നിശ്ചയിച്ചിരുന്ന അഭിമുഖങ്ങള്‍ മാറ്റിയിട്ടില്ല. അഭിമുഖത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത ദുരന്ത ബാധിത പ്രദേശങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഇതിനായി മറ്റൊരു അവസരം നല്‍കുമെന്നും പി എസ് സി അറിയിച്ചു.