കോണ്‍ഗ്രസില്‍ പുരുഷാധിപത്യം, സ്ത്രീകള്‍ വിറക് വെട്ടികളും വെള്ളം കോരികളും മാത്രമാണെന്ന് ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും
May 24, 2016, 11:14 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 24.05.2016) കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പുരുഷാധിപത്യം അരങ്ങുവാഴുകയാണെന്ന് ബിന്ദു കൃഷ്ണയും തിരഞ്ഞെടുപ്പ് പരാജയം രുചിച്ച ഷാനി മോള്‍ ഉസ്മാനും. തോല്‍ക്കുമെന്നുറപ്പുള്ള സീറ്റുകള്‍ സ്ത്രീകള്‍ക്ക് നല്‍കുന്നത് പാര്‍ട്ടിയുടെ പതിവ് ഏര്‍പ്പാടാണെന്നും ഷാനിമോള്‍ ആരോപിച്ചു. കെപിസിസി നിര്‍വാഹക സമിതി യോഗത്തിലാണ് ഷാനിമോളും ബിന്ദു കൃഷ്ണയും നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി ഇറങ്ങിപ്പോയത്.
കോണ്‍ഗ്രസില്‍ സ്ത്രീകള്‍ വിറക് വെട്ടികളും വെള്ളം കോരികളും മാത്രമാണെന്നും ഇരുവരും ആരോപിച്ചു. സിപിഐ എമ്മില്‍ രണ്ട് സ്ത്രീകളാണ് മന്ത്രിമാരായത്. കോണ്‍ഗ്രസിലാകട്ടെ ജയിക്കുമെന്ന് ഉറപ്പില്ലാത്ത സീറ്റുകള്‍ സ്ത്രീകള്‍ക്ക് നല്‍കും. കോണ്‍ഗ്രസില്‍ കടുത്ത അവഗണയാണെന്നും അവര്‍ ആരോപിച്ചു.
ആഴ്ചകള്‍ക്ക് മുന്‍പാണ് കോണ്‍ഗ്രസിലെ സ്ത്രീ വിരുദ്ധതയിലും ന്യൂനപക്ഷ അവഗണയിലും പ്രതിഷേധിച്ച് മുതിര്‍ന്ന വനിത നേതാവ് ഷാഹിദ കമാല്‍ സിപിഎമ്മിനൊപ്പം ചേര്‍ന്നത്. സിപിഐഎമ്മിന്റെ കോട്ടയായ ഒറ്റപ്പാലത്താണ് ഷാനിമോള്‍ ഉസ്മാന് പാര്‍ട്ടി സീറ്റ് നല്‍കിയത്. ബിന്ദു കൃഷ്ണയ്ക്കാകട്ടെ ഇത്തവണ അവസരം നല്‍കിയതുമില്ല.
SUMMARY: Thiruvananthapuram: Contrary to expectations, the crucial KPCC executive meeting did not delve into the actual reasons for the poll debacle. KPCC president V. M Sudheeran said the KPCC camp executive meeting on June 4 and 5 in the presence of 87 Congress candidates would review what contributed to UDF’s defeat
Keywords: Shanimol Usman, Bindu Krishna, Congress

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.