Kerala Budget | ബജറ്റ്: സാമ്പത്തിക പ്രതിസന്ധിയെ കേരളം അതിജീവിച്ചുവെന്ന് ധനമന്ത്രി; ‘വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മെച്ചപ്പെടും’


● കേന്ദ്ര സർക്കാരിന് രൂക്ഷ വിമർശനം
● 'ധന ഞെരുക്കത്തിന് കാരണമായത് കേന്ദ്ര സർക്കാരിന്റെ അവഗണന'
● 'ധനകമ്മീഷൻ ഗ്രാന്റ് വെട്ടിക്കുറയ്ക്കുന്നു'
തിരുവനന്തപുരം: (KVARTHA) സാമ്പത്തിക പ്രതിസന്ധിയെ കേരളം അതിജീവിച്ചുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ ബജറ്റ് അവതരപ്പിച്ച് കൊണ്ട് പറഞ്ഞു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മെച്ചപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോൾ അത് ജനങ്ങളോട് തുറന്ന് പറഞ്ഞിട്ടുണ്ടെന്നും ഇപ്പോൾ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുവെന്ന് പറയുന്നത് തികഞ്ഞ യാഥാർഥ്യ ബോധ്യത്തോടെയാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിൻ്റെ ധന ഞെരുക്കത്തിന് കാരണം കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായ അവഗണനയാണ്. ധനകമ്മീഷൻ ഗ്രാന്റ് തുടർച്ചയായി വെട്ടിക്കുറക്കുന്നു. പദ്ധതി വിഹിതം വെട്ടികുറക്കുന്നു. കടമെടുക്കാൻ അനുവദനീയമായ പരിധിപോലും അനുവദിക്കുന്നില്ല. കിഫ്‌ബി വായ്പ കടമായി കണക്കാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
അതേസമയം സാമ്പത്തിക അവലോകന റിപ്പോർട്ട് നേരത്തേ തന്നെ നിയമസഭാ അംഗങ്ങള്‍ക്ക് നല്‍കാത്തതില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതിഷേധം അറിയിച്ചു. സാമ്പത്തിക അവലോകനം നേരത്തേ തന്നെ അംഗങ്ങള്‍ക്കു നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും ഭാവിയില്‍ ഇത് ആവർത്തിക്കരുതെന്നും സ്പീക്കർ അറിയിച്ചു.
ഈ സുപ്രധാന വാർത്ത എല്ലാവരിലേക്കും എത്തിക്കുന്നതിനായി ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമൻ്റായി രേഖപ്പെടുത്തുക.
Kerala has overcome its financial crisis, according to Finance Minister KN Balagopal. He attributed the earlier difficulties to the central government's neglect and said the situation will improve further. The opposition protested the delay in receiving the financial review report.
#KeralaBudget #FinancialCrisis #Economy #KeralaPolitics #KNBalagopal #CentralGovernment