Awards | കേരള മാപ്പിള കലാശാല പീര്‍ മുഹമ്മദ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: സമഗ്ര സംഭാവനയ്ക്ക് റംലബീവിക്ക് അംഗീകാരം
കണ്ണൂര്‍: (www.kvartha.com) ഇശല്‍ ഗന്ധര്‍വ്വന്‍ പീര്‍ മുഹമ്മദിന്റെ പേരിലുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനകള്‍ക്കുള്ള പുരസ്‌കാരം ഗായികയും കാഥികയുമായ റംലാബീഗത്തെ തിരഞ്ഞെടുത്തു. വിവിധ കാറ്റഗറിയില്‍ ഗായകന്‍ എം എ ഗഫൂര്‍, ഗായിക സിബല, ഗാനരചന ബാപ്പുവാവാട്, ഗവേഷണം ഫൈസല്‍ എളേറ്റില്‍, സംഗീത സംവിധാനം ഇക്ബാല്‍ കണ്ണൂര്‍, ഗ്രന്ഥരചന ബഷീര്‍ തിക്കൊടി, സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ജ്യോതി വെള്ളല്ലൂര്‍ എന്നിവരും നേടി.
ലൈഫ് ടൈം അചീവ്‌മെന്റ് പുരസ്‌കാരം-ഗായകന്‍ കണ്ണൂര്‍ ഷാഫി, ഗായിക ബല്‍ക്കീസ്, ഗാനരചന കനേഷ് പുനൂര്‍, സംഗീതം കണ്ണൂര്‍ നൗശാദ്, ഓര്‍കസ്ട്ര-എം ഹരിദാസ്, നിരൂപണം ഇബ്രാഹിം ബേവിഞ്ച, സോഷ്യല്‍ യൂത് സ്റ്റാര്‍ പുരസ്‌കാരം കണ്ണൂര്‍ മമ്മാലി, സഹജ എന്നിവരും അര്‍ഹരായി. പതിനായിരം രൂപയും സാക്ഷ്യപത്രവുമടങ്ങുന്ന പുരസ്‌കാരം നവംബര്‍ 20ന് കണ്ണൂര്‍ സിറ്റിയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് വിതരണം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ അഹ് മദ് പി സിറാജ്, കെ പി കെ വെങ്ങര, നിസാം പീര്‍ മുഹമ്മദ്, എം സി അബ്ദുള്‍ ഖല്ലാഖ് എന്നിവര്‍ പങ്കെടുത്തു.
Keywords: Kannur, Kerala, Kerala, Award, Press meet, Kerala Mappila Kalashala Pir Muhammad awards announced.