Jailed | രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിക്ക് 82 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു
Jun 14, 2024, 21:36 IST
1.92 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു
അഞ്ച് വകുപ്പുകളിലായാണ് കോടതി ശിക്ഷ വിധിച്ചത്
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂടര്‍ അഡ്വ. ശെറിമോള്‍ ജോസ് ഹാജരായി
തളിപ്പറമ്പ്: (KVARTHA) രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന കേസിലെ പ്രതിക്ക് 82 വര്‍ഷം കഠിനതടവും 1.92 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എസ് പി അബ്ദുല്‍ മുനവിറിനെയാണ്(39) തളിപ്പറമ്പ് അതിവേഗ പോക് സോ കോടതി ജഡ്ജ് ആര്‍ രാജേഷ് ശിക്ഷിച്ചത്.
2016 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അന്നത്തെ പയ്യന്നൂര്‍ സിഐ മഹേഷ് കെ നായരും എസ് ഐ പി വിജേഷുമാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. അഞ്ച് വകുപ്പുകളിലായാണ് കോടതി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂടര്‍ അഡ്വ. ശെറിമോള്‍ ജോസ് ഹാജരായി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.