ഐബിഎമിന്റെ കൊച്ചിയിലെ സോഫ്റ്റ്‌വെയര്‍ ലാബിനെ രാജ്യത്തെ പ്രധാന ഡെവലപ്‌മെന്റ് സെന്ററാക്കി മാറ്റാനൊരുങ്ങി കംപനി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (KVARTHA) ഐടി കംപനിയായ ഐബിഎമിന്റെ കൊച്ചിയിലെ സോഫ്റ്റ്‌വെയര്‍ ലാബിനെ രാജ്യത്തെ പ്രധാന ഡെവലപ്‌മെന്റ് സെന്ററാക്കി മാറ്റാന്‍ കംപനി ഒരുങ്ങുന്നു. സംസ്ഥാനത്തിന് അഭിമാനാര്‍ഹമായ തീരുമാനമാണ് ഇതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. കഴിഞ്ഞ ദിവസം ഐബിഎം സീനിയര്‍ വൈസ് പ്രസിഡന്റ് ദിനേശ് നിര്‍മലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കംപനി ഇക്കാര്യം അറിയിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
Aster mims 04/11/2022

സംസ്ഥാനത്ത് പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷം പൂര്‍ത്തിയായപ്പോഴാണ് പ്രവര്‍ത്തനം വിപുലീകരിക്കാന്‍ കംപനി തീരുമാനിച്ചിരിക്കുന്നത്. കൊച്ചിയിലെ ഐബിഎം ലാബ് രാജ്യത്തെ പ്രധാന കേന്ദ്രമാകുന്നതോടെ ഐബിഎമിന്റെ സോഫ്റ്റ്വെയര്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന ഒന്നാം കിട ആഗോള കംപനികള്‍ കേരളത്തിലേക്കെത്താനുള്ള സാധ്യതയും വര്‍ധിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. 

ഐബിഎമിന്റെ കൊച്ചിയിലെ സോഫ്റ്റ്‌വെയര്‍ ലാബിനെ രാജ്യത്തെ പ്രധാന ഡെവലപ്‌മെന്റ് സെന്ററാക്കി മാറ്റാനൊരുങ്ങി കംപനി

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആറുമാസം നീണ്ടു നില്‍ക്കുന്ന മുഴുവന്‍ സമയ പ്രതിഫലം ലഭിക്കുന്ന ഇന്റേണ്‍ഷിപ് നല്‍കാനും ഐബിഎമുമായി ധാരണയായിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

Keywords: News, Kerala, IBM, Software Lab, Development Centre, Minister, P Rajeev, Kerala: IBM software lab to become important development centre.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script