Heatwave | സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ചൂട് കൂടും; ജാഗ്രതാ നിര്‍ദേശം


● രാജ്യത്തെ ഉയര്‍ന്ന താപനില കണ്ണൂരില്‍.
● തൊട്ടുപിന്നില്‍ കോട്ടയം ജില്ലയാണ് ഉള്ളത്.
● ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
● പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ പകല്‍ താപനില കൂടുമെന്ന് മുന്നറിയിപ്പ്. സാധാരണയേക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
തിങ്കളാഴ്ച രാജ്യത്തെ ഉയര്‍ന്ന താപനില കണ്ണൂര്‍ വിമാനത്താവളത്തില്‍ രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോര്‍ഡ് പ്രകാരം കണ്ണൂരില്‍ 37.2 ഡിഗ്രി സെല്‍ഷ്യസ് ആണ് കഴിഞ്ഞദിവസം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ചൂട്. 37 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി തൊട്ടുപിന്നില്‍ കോട്ടയം ജില്ലയാണ് ഉള്ളത്.
ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യതാപം, നിര്‍ജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. പൊതുജനങ്ങള്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് നിര്‍ദേശം നല്‍കി.
വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
സാധാരണയിലും കൂടുതല്‍ ചൂടാണ് ജനുവരിയില്‍ അനുഭവപ്പെടുന്നത്. ഈ വര്‍ഷം മുന്‍വര്‍ഷത്തേക്കാള്‍ ചൂട് കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കഴിഞ്ഞ 10 വര്‍ഷത്തിനിടെ, 2024 ലാണ് സംസ്ഥാനത്ത് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയത്.
കേരളത്തില്‍ അടുത്തത്തടുത്ത വര്‍ഷങ്ങളായി താപനില ക്രമേണ ഉയരുന്ന പ്രവണതയാണ് കണ്ടു വരുന്നത്. മുമ്പ് മാര്‍ച്ച് മാസം മുതലാണ് ചൂട് വര്‍ധിച്ചിരുന്നതെങ്കില്‍ 2023, 2024 വര്‍ഷങ്ങളില്‍ ജനുവരി മുതലേ ചൂട് കൂടിയിരുന്നു. 2025ലും ഈ സ്ഥിതി തുടരുകയാണ്. ചൂടിന് ആശ്വാസമായി ഈ മാസം 31 ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഈ വാർത്ത പങ്കുവെച്ച് ചൂടിൽ നിന്ന് സ്വയം സംരക്ഷിക്കാനുള്ള നിങ്ങളുടെ അനുഭവങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.
Kerala is expected to experience higher temperatures in the coming days. The India Meteorological Department has issued a heatwave warning for the state. People are advised to take precautions to avoid heat-related illnesses.
#KeralaHeatwave #HeatwaveAlert #IndiaWeather #ClimateChange #StaySafe