V Sivankutty | 'സമാധാനത്തോടെ ജീവിക്കാനും പഠിക്കാനും പറ്റിയ ഇടമാണ് കേരളം'; കലാപകലുഷിതമായ മണിപ്പൂരില്‍ നിന്നെത്തിയ ജേ ജെമിന് തുടര്‍ പഠനത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
Jul 20, 2023, 17:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) കലാപകലുഷിതമായ മണിപ്പൂരില്‍ നിന്നെത്തി തിരുവനന്തപുരം തൈക്കാട് മോഡല്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ പ്രവേശനം നേടിയ ജേ ജെമിന് തുടര്‍ പഠനത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ജേ ജെം എന്ന ഹൊയ്‌നെജെം വായ്‌പേയിയെ നേരില്‍ കണ്ടപ്പോള്‍ കേരളം നല്‍കുന്ന സുരക്ഷിതത്വബോധമാണ് കൈമാറിയതെന്നും അദ്ദേഹം ഫെയ്‌സ്ബുകില്‍ കുറിച്ചത്.

ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം: മണിപ്പൂരില്‍ നിന്നെത്തി തിരുവനന്തപുരം തൈക്കാട് മോഡല്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ പ്രവേശനം നേടിയ ജേ ജെം എന്ന ഹൊയ്‌നെജെം വായ്‌പേയിയെ നേരില്‍ കണ്ടപ്പോള്‍ കേരളം നല്‍കുന്ന സുരക്ഷിതത്വബോധമാണ് കൈമാറിയത്. അശാന്തിയുടെ നാളുകളില്‍ ബന്ധുവിനൊപ്പം മാതാപിതാക്കളും സഹോദരങ്ങളും ഇല്ലാതെ കേരളത്തിലേക്ക് വണ്ടി കയറുമ്പോള്‍ ആ പിഞ്ചു ഹൃദയത്തില്‍ എന്താകും തോന്നിയിട്ടുണ്ടാവുക?
പ്രിയപ്പെട്ട ജേ ജെം, സമാധാനത്തോടെ ജീവിക്കാനും പഠിക്കാനും പറ്റിയ ഇടമാണ് കേരളം. തുടര്‍ പഠനത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് അറിയിക്കുന്നു.
ഒത്തിരി സ്‌നേഹം
അതേസമയം മണിപ്പൂരില്‍ നിന്ന് ബന്ധുവിനൊപ്പം കേരളത്തില്‍ എത്തിയതാണ് ജേ ജെം എന്ന ഹൊയ്‌നെജെം വായ്‌പേയ്. ജേ ജെമ്മിന്റെ വീട് അക്രമികള്‍ കത്തിച്ചതായാണ് വിവരം. മാതാപിതാക്കളും സഹോദരങ്ങളും ഗ്രാമത്തില്‍ നിന്ന് പാലായനം ചെയ്തതായും റിപോര്‍ടുണ്ട്.
ഈ സാഹചര്യത്തില്‍ കേരളത്തില്‍ എത്തിയ ജേ ജെമ്മിന് മറ്റു രേഖകള്‍ ഒന്നും ഹാജരാക്കിയില്ലെങ്കിലും സര്‍കാര്‍ സ്‌കൂളില്‍ പ്രവേശനം നല്‍കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാകുകയായിരുന്നു. അങ്ങനെ ജേ ജെം തിരുവനന്തപുരം തൈക്കാട് മോഡല്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ ചേരുകയായിരുന്നു.
Keywords: Thiruvananthapuram, News, Kerala, Kerala Government, Minister, V Sivankutty, Kerala Government provides education for girl from Manipur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.