Cancellation | കടുത്ത സാമ്പത്തിക പ്രതിസന്ധി; കേരള സര്‍ക്കാരിന്റെ 'കേരളീയം' ഇത്തവണ ഇല്ല


● കഴിഞ്ഞ തവണ സര്‍ക്കാര്‍ വിമര്‍ശനം നേരിട്ടിരുന്നു.
● കഴിഞ്ഞ നവംബറിലാണ് പരിപാടി സംഘടിപ്പിച്ചത്.
തിരുവനന്തപുരം: (KVARTHA) കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക പരിപാടിയായ 'കേരളീയം' (Keraleeyam) ഈ വര്‍ഷം വേണ്ടെന്ന് തീരുമാനം. വയനാട്ടിലെ മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ പരിപാടി ഒഴിവാക്കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും പരിപാടി വേണ്ടെന്ന് വയ്ക്കാന്‍ കാരണമായെന്ന് സര്‍ക്കാര്‍ അറിയിച്ചു.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വന്‍തോതിലെ ധനസമാഹരണം ഈ സാഹചര്യത്തില്‍ വേണ്ടെന്ന തീരുമാനത്തിലാണ് എത്തിയിരിക്കുന്നത്. ധനപ്രതിസന്ധിയെ തുടര്‍ന്ന് പദ്ധതി ചെലവുകള്‍ വെട്ടികുറക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളീയം പൂര്‍ണമായും ഒഴിവാക്കിയത്.
കഴിഞ്ഞ തവണ കേരളീയം പരിപാടി നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിമര്‍ശനം നേരിട്ടിരുന്നു. കേരളീയം പരിപാടി ഖജനാവ് കൊള്ളയടിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ പുതിയ പദ്ധതിയാണെന്ന രീതിയിലാണ് നിരവധി വിമര്‍ശനങ്ങള്‍ കഴിഞ്ഞ വര്‍ഷം നേരിട്ടത്.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് കേരളീയം പരിപാടി സംഘടിപ്പിച്ചത്. ഇത്തവണ പരിപാടി ഡിസംബറിലേക്ക് മാറ്റിയെങ്കിലും പിന്നീടിത് ജനുവരിയില്‍ നടത്തുമെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ പൂര്‍ണമായും കേരളീയം പരിപാടി ഒഴിവാക്കിയെന്ന വിവരം പുറത്തുവന്നിരിക്കുന്നത്.
#Kerala #Keraleeyam #Cancelled #FinancialCrisis #WayanadLandslides #KeralaGovernment