മരിച്ചതല്ല കൊന്നതാണ്; ക്ലാസ് മുറിയില്‍ സഹപാഠി പാമ്പ് കടിയേറ്റു മരിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥികളുടെ കരിങ്കൊടി പ്രതിഷേധം, അധ്യാപകര്‍ക്കെതിരെ മുദ്രാവാക്യം വിളിയും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സുല്‍ത്താന്‍ ബത്തേരി:(www.kvartha.com 22.11.2019) ക്ലാസ് മുറിയില്‍ സഹപാഠി പാമ്പ് കടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. മരിച്ചതല്ല കൊന്നതാണ് എന്ന പ്‌ളക്കാഡുകള്‍ ഉയര്‍ത്തിക്കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്. അധ്യാപകര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യവും വിളിച്ചു.

 മരിച്ചതല്ല കൊന്നതാണ്; ക്ലാസ് മുറിയില്‍ സഹപാഠി പാമ്പ് കടിയേറ്റു മരിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥികളുടെ കരിങ്കൊടി പ്രതിഷേധം, അധ്യാപകര്‍ക്കെതിരെ മുദ്രാവാക്യം വിളിയും

ബുധനാഴ്ച വൈകുന്നേരമാണ് അഞ്ചാം ക്ലാസുകാരി ഷഹല ഷെറിന് ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റത്. പാമ്പ് കടിച്ചെന്ന് പറഞ്ഞിട്ടും അധ്യാപകര്‍ ആശുപത്രിയില്‍ എത്തിക്കാത്തതാണ് കുട്ടിയുടെ മരണത്തിന് കാരണമായത്. ഇതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്. പ്രതീകാത്മകമായി പാമ്പിനെയടക്കം കഴുത്തില്‍ തൂക്കിയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധമറിയിച്ചത്.

 മരിച്ചതല്ല കൊന്നതാണ്; ക്ലാസ് മുറിയില്‍ സഹപാഠി പാമ്പ് കടിയേറ്റു മരിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥികളുടെ കരിങ്കൊടി പ്രതിഷേധം, അധ്യാപകര്‍ക്കെതിരെ മുദ്രാവാക്യം വിളിയും

വിവരമറിഞ്ഞ് ജില്ലാ ജഡ്ജിയടക്കം സ്‌കൂളിലെത്തി സ്‌കൂളും പരിസരവും പരിശോധിച്ചു. ഹൈക്കോടതി ഈ വിഷയത്തില്‍ നേരിട്ട് ഇടപെട്ടിട്ടുണ്ട്. വയനാട് ജില്ലാ കലക്ടര്‍ വയനാട്ടിലെ സ്‌കൂളുകളുടെ സുരക്ഷ നേരിട്ട് പരിശോധിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. സ്‌കൂളുകളില്‍ അടിയന്തര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി സുരക്ഷ ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പും അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala Girl Dies of Snakebite in School, Students Say Teacher Continued With Class Despite Injury,News, Teachers, Students, Snake, Protest, Probe, Kerala,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script