Kannur Airport | സംസ്ഥാനത്തെ ആദ്യ കാര്‍ഗോ കോംപ്ലക്സ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ചിങ്ങം ഒന്നിന്

 


മട്ടന്നൂര്‍: (www.kvartha.com) വടക്കെ മലബാറിന്റെ വാണിജ്യ വളര്‍ചയ്ക്ക് കുതിപ്പേകാന്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കേരളത്തിലെ ആദ്യ കാര്‍ഗോ വിമാന സര്‍വീസ് പുറപ്പെടുമെന്ന് ദ്രാവിഡയന്‍ ഏവിയേഷന്‍സര്‍വീസ് കംപനി മാനേജിങ് ഡയറക്ടര്‍ ഉമേഷ് കാമത്ത് എം ഡി കണ്ണൂര്‍ നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കൊമെഴ്സ് ഹാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചിങ്ങം ഒന്നായ ഓഗസ്റ്റ് 17-ന് വൈകുന്നേരം നാലുമണിക്ക് ശാര്‍ജയിലേക്കാണ് ആദ്യ സര്‍വീസ് നടത്തുക. കാര്‍ഗോ സര്‍വീസിനായി മാത്രം സംവിധാനമൊരുക്കിയ ബോയിങ് 737-700 വിമാനത്തില്‍ 18 ടണ്‍ ഭാരശേഷിയുണ്ട്. 

18ന് രാത്രി ഒന്‍പത് മണിക്ക് ദോഹയിലേക്കാണ് അടുത്ത യാത്ര. തുടക്കത്തില്‍ രണ്ട് ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് ചരക്കുനീക്കം നടക്കുക. തുടര്‍ന്ന് യൂറോപ്, ഏഷ്യ-പസഫിക്, ആഫ്രിക, അമേരിക തുടങ്ങിയ സ്ഥലങ്ങളിലെക്കും സര്‍വീസ് നടത്തുമെന്നും ഉമേഷ് കാമത്ത് അറിയിച്ചു. കൊച്ചി ആസ്ഥാനമായുളള ദ്രാവിഡയന്‍ ഏവിയേഷന്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് കംപനി ഓണാഘോഷത്തോടനുബന്ധിച്ച് ഈ മാസം 23-മുതല്‍ 27-വരെ തുടര്‍ചയായി അഞ്ച് ദിവസം സര്‍വീസ് നടത്തും. കണ്ണൂരിന്റെ ടൂറിസം രംഗത്ത് കുതിപ്പേകുന്നതിന് ചെറുവിമാനങ്ങള്‍, ഹെലികോപ്റ്റര്‍ സര്‍വീസും രണ്ടുഘട്ടമായി ആരംഭിക്കുമെന്ന് ഉമേഷ് കാമത്ത് അറിയിച്ചു. 

Kannur Airport | സംസ്ഥാനത്തെ ആദ്യ കാര്‍ഗോ കോംപ്ലക്സ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ചിങ്ങം ഒന്നിന്
 
കണ്ണൂരിലെ ജിഎസ്എ കണ്ണൂര്‍ ഇന്റര്‍ നാഷനല്‍ ഫ്രൈറ്റ് ഫോര്‍വാഡിങ് ആന്‍ഡ് ലോജസ്റ്റിക്സ് കംപനി(കിഫാല്‍)യാണ് കാര്‍ഗോസര്‍വീസിന്റെ കണ്ണൂരിലെ നടത്തിപ്പുകാര്‍. കേരളത്തിലെ ആദ്യ എയര്‍ കാര്‍ഗോ സര്‍വീസ് കണ്ണൂരില്‍ ആരംഭിക്കുന്നതോടെ കൈത്തറി, ഖാദി, കരകൗശലം, വെങ്കലശില്‍പ നിര്‍മാണം, മണ്‍പാത്ര നിര്‍മാണം, പായനിര്‍മാണം, മുളയുല്‍പന്നങ്ങള്‍ തുടങ്ങി ഉത്തര മലബാറിന്റെ പരമ്പരാഗത മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് വിദേശവിപണി ലഭിക്കാന്‍ സഹായകരമാവുമെന്നും കണ്ണൂരിലെ തെയ്യങ്ങള്‍ ഉള്‍പ്പെടെയുളള അനുഷ്ഠാനകലാരൂപങ്ങള്‍ കാണാനും ഇവിടുത്തെ രുചിവൈവിധ്യമറിയാനും ധാരാളം വിനോദസഞ്ചാരികളെത്തുമെന്ന്പ്രതീക്ഷിക്കുന്നതായും ഉമേഷ് കാമത്ത് പറഞ്ഞു. 

വാര്‍ത്താസമ്മേളനത്തില്‍ കിയാല്‍ കാര്‍ഗോ ഹെഡ് ടിടി സന്തോഷ്‌കുമാര്‍, കണ്ണൂര്‍ നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സെക്രടറി സി അനില്‍കുമാര്‍, പ്രസിഡന്റ് ടി കെ രമേഷ് കുമാര്‍, സച്ചിന്‍ സൂര്യകാന്ത് മഖേച്ച എന്നിവര്‍ പങ്കെടുത്തു.

Keywords: Kannur, News, Kerala, Cargo Complex, Kannur Airport, Airport, Flight, Sharjah, Kerala: First cargo complex will start from Kannur airport.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia