SWISS-TOWER 24/07/2023

കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം മുന്നണി മാറ്റത്തിനോ?

 


ADVERTISEMENT


അജോ കുറ്റിക്കന്‍

കോട്ടയം: (www.kvartha.com 29.06.2020) യുഡിഎഫുമായുള്ള അഭിപ്രായവ്യത്യാസം പരസ്യമാക്കിയതിന് പിന്നാലെ മുന്നണി മാറ്റം പ്രഖ്യാപിക്കാനൊരുങ്ങി കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം. എല്‍ഡിഎഫിലേക്ക് ചുവടുമാറാനാണ് പദ്ധതി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ഒഴിയാന്‍ ആവര്‍ത്തിച്ചു നല്‍കിയ താക്കീതുകള്‍ക്ക് ജോസ് വിഭാഗം പുല്ലുവില കല്‍പിച്ചതോടെ യുഡിഎഫ് നേതൃത്വം പ്രകോപിതരാണ്.

നേതൃത്വം ഇടപെട്ട് ഉണ്ടാക്കിയ ധാരണ അംഗീകരിക്കാത്ത സാഹചര്യത്തില്‍ ഇന്ന് കടുത്ത നടപടികള്‍ പ്രഖ്യാപിക്കുമെന്ന് യുഡിഎഫ് ചെയര്‍മാന്‍ രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. എന്നാല്‍ സമര്‍ദത്തിന് വഴങ്ങില്ലെന്ന് വ്യക്തമാക്കി ജോസ് വിഭാഗം വീണ്ടും രംഗത്തെത്തി. ചെന്നിത്തലയെ തള്ളി തോമസ് ചാഴികാടനും, എന്‍.ജയരാജുമാണ് മുന്നണി മാറ്റത്തിന്റെ സൂചനകള്‍ നല്‍കിയത്.

കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം മുന്നണി മാറ്റത്തിനോ?

യുഡിഎഫ് തീരുമാനം പ്രഖ്യാപിച്ചാല്‍ ഉടന്‍ നിലപാട് വെളിപ്പെടുത്താനാണ് ജോസ് കെ മാണി വിഭാഗത്തിന്റെ നീക്കം. കോണ്‍ഗ്രസുമായി രാഷ്ട്രീയ വിയോജിപ്പ് പ്രഖ്യാപിച്ചാലുടന്‍ ജോസ് പക്ഷത്തിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച എല്‍ഡിഎഫ് പ്രതികരണവും ഉണ്ടാകും.

Keywords: Kottayam, News, Kerala, Politics, UDF, Jose K Mani, LDF, Kerala congress Jose K Mani
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia