നേപ്പാളിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം; മുഖ്യമന്ത്രി കേന്ദ്രമന്ത്രിക്ക് കത്തയച്ചു


● നേപ്പാളിലെ പൊഖ്റയിൽ വിനോദ സഞ്ചാരത്തിനെത്തിയവരാണ് സംഘർഷാവസ്ഥയിൽ കുടുങ്ങിയത്.
● പ്രായമായവർ അടക്കമുള്ളവർക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
● യാത്രാ സൗകര്യം ഒരുക്കുന്നതിന് കേരളത്തിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
● പ്രക്ഷോഭങ്ങൾ നടന്നതിന് തൊട്ടടുത്താണ് ഇവർ താമസിക്കുന്നത്.
തിരുവനന്തപുരം: (KVARTHA) നേപ്പാളിൽ കുടുങ്ങിയ മലയാളി വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. നേപ്പാളിലെ പൊഖ്റയിൽ വിനോദ സഞ്ചാരത്തിനായി എത്തിയ പ്രായമായവർ അടക്കമുള്ള നിരവധി പേരാണ് കുടുങ്ങി കിടക്കുന്നത്. നേപ്പാളിൽ അരങ്ങേറുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി അനിഷ്ട സംഭവങ്ങൾ അരങ്ങേറിയതിന് സമീപത്താണ് ഇവർ താമസിക്കുന്നത്. ഈ സാഹചര്യത്തിൽ അവിടെ ഇവർ തുടർന്ന് താമസിക്കുന്നത് അതീവ ദുഷ്കരമാണെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നതിന് മുൻപ് ഇവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും, കുടുങ്ങിക്കിടക്കുന്നവരെ അടിയന്തിരമായി സുരക്ഷിതമായി നാട്ടിലെത്തിക്കാൻ യാത്രാ സൗകര്യം ഉൾപ്പെടെ ഏർപ്പെടുത്താൻ കേന്ദ്രം ഇടപെടണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
വിനോദ സഞ്ചാരികളെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര സർക്കാരിന് കേരളത്തിന്റെ എല്ലാ പിന്തുണയും സഹകരണവും ഉണ്ടാകുമെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ ഇടപെടേണ്ട വിഷയമായതിനാലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് മുഖ്യമന്ത്രി കത്തയച്ചത്.
യാത്രകൾ പോകുമ്പോൾ ഇത്തരം സാഹചര്യങ്ങളെ എങ്ങനെയാണ് നിങ്ങൾ നേരിടാറ്? നിങ്ങളുടെ സുരക്ഷാ മുൻകരുതലുകൾ പങ്കുവെക്കുക.
Article Summary: Kerala CM Pinarayi Vijayan writes to Union Minister Jaishankar, seeking help for stranded Malayali tourists in Nepal.
#KeralaCM #PinarayiVijayan #Nepal #MalayaliTourists #Jaishankar #Safety