SWISS-TOWER 24/07/2023

Decision | തദ്ദേശ റോഡ് പുനരുദ്ധാരണം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു; എംഎല്‍എമാര്‍ നല്‍കുന്ന പ്രവൃത്തികള്‍ സര്‍ക്കാരില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം

 
Kerala CM Announces Road Renovation Project
Kerala CM Announces Road Renovation Project

Photo Credit: Facebook/Pinarayi Vijayan

● എംഎല്‍എമാര്‍ നവംബര്‍ 30 ഓടെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണം.
● ഡിസംബര്‍ 20 ഓടെ ഭരണാനുമതി നല്‍കണം.
● 2025 ഏപ്രിലില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണം.
● പദ്ധതിയുടെ പുരോഗതി നിരീക്ഷിക്കുന്നതിന് ഒരു പോര്‍ട്ടല്‍ സജ്ജമാക്കും.

തിരുവനന്തപുരം: (KVARTHA) തദ്ദേശ റോഡുകള്‍ പുനരുദ്ധരിക്കുന്നതിനുള്ള പദ്ധതികള്‍ വേഗത്തിലാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. എംഎല്‍എമാര്‍ നിര്‍ദ്ദേശിക്കുന്ന റോഡുകള്‍ പുനരുദ്ധരിക്കുന്നതിന് ഒരു സംവിധാനം ഉണ്ടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എംഎല്‍എമാര്‍ നിര്‍ദ്ദേശിക്കുന്ന റോഡുകള്‍ ധനകാര്യ വകുപ്പ് മുന്‍ഗണന ക്രമത്തില്‍ ക്രമീകരിച്ച് തദ്ദേശസ്വയംഭരണ വകുപ്പിന് കൈമാറും. തുടര്‍ന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ഭരണാനുമതി നല്‍കും.

Aster mims 04/11/2022

ഏത് റോഡുകള്‍ക്ക് മുന്‍ഗണന?

● പ്രധാന റോഡുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍, ടൂറിസം മേഖലകളെ ബന്ധിപ്പിക്കുന്ന റോഡുകള്‍.
● ജല്‍ജീവന്‍ മിഷന്‍ പ്രവര്‍ത്തികളുടെ ഭാഗമായി കുഴിച്ച റോഡുകള്‍.
● പണി തുടങ്ങി പൂര്‍വ്വസ്ഥിതിയിലാക്കാന്‍ സാധിക്കാത്ത റോഡുകള്‍.

മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ മാര്‍ഗരേഖ അനുസരിച്ച് പദ്ധതികള്‍ തയ്യാറാക്കും. ഗുണനിലവാര പരിശോധനക്കായി ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേത്യത്വത്തില്‍ ജില്ലാതല സാങ്കേതിക സമിതി രൂപീകരിക്കും. പ്രവൃത്തികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ എം.എല്‍.എമാര്‍ 2024 നവംബര്‍ 30നകം സമര്‍പ്പിക്കണം. 

തെരഞ്ഞെടുക്കപ്പെടുന്ന റോഡുകളുടെ പേര്, നീളം, വീതി എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആസ്തി പട്ടികയില്‍ ഉള്‍പ്പെട്ടവയാകണമെന്ന് എം.എല്‍.എമാര്‍ ഉറപ്പാക്കണം. ജില്ലാ പഞ്ചായത്ത്/ബ്ലോക്ക് പഞ്ചായത്ത് /ഗ്രാമ പഞ്ചായത്ത്/നഗരസഭ/കോര്‍പ്പറേഷന്‍ അറ്റകുറ്റപ്പണികള്‍ക്കോ പുനരുദ്ധാരണത്തിനോ ഫണ്ട് അനുവദിച്ച റോഡുകള്‍ പട്ടികയില്‍ ഉള്‍പ്പെടുന്നില്ലെന്ന് ഉറപ്പാക്കാണം. അറ്റകുറ്റപ്പണികള്‍, ഭാഗിക പ്രവൃത്തികള്‍ എന്നിവ അടുത്ത കാലത്ത് നടപ്പിലാക്കിയ റോഡുകള്‍ പരിഗണിക്കുന്ന പക്ഷം ബാധ്യത കാലയളവില്‍ (ഡിഫക്ട് ലയബിലിറ്റി പിരിയഡ്) ഉള്‍പ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കണം. 

നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് 2024 ഡിസംബര്‍ 20 നകം തദ്ദേശസ്വയംഭരണ വകുപ്പ് ഭരണാനുമതി പുറപ്പെടുവിക്കണം. പദ്ധതിയില്‍ ഉള്‍പ്പെട്ട മുഴുവന്‍ റോഡുകളുടെയും പുനരുദ്ധാരണ പ്രവൃത്തികള്‍ 2025 ഏപ്രിലില്‍ പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി  നിര്‍ദ്ദേശിച്ചു. എം.എല്‍.എമാരില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിക്കുന്നത് മുതല്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ പൂര്‍ത്തികരിക്കുന്നതുവരെയുള്ള ഓരോ ഘട്ടവും സൂക്ഷ്മമായി മോണിറ്ററിംഗ് നടത്തുന്നതിന് പോര്‍ട്ടല്‍ സജ്ജമാക്കും. നിശ്ചയിക്കപ്പെട്ട തീയതികളില്‍ പോര്‍ട്ടലിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പുരോഗതി അവലോകനം ചെയ്യും. പ്രവൃത്തികള്‍ക്ക് കുറഞ്ഞ ബാധ്യത കാലയളവ് രണ്ട് വര്‍ഷമായി നിജപ്പെടുത്തും. 

യോഗത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശര്‍മിള മേരി ജോസഫ്  തുടങ്ങിയവര്‍ പങ്കെടുത്തു.

#KeralaRoads #RoadRenovation #KeralaGovernment #PinarayiVijayan #LocalDevelopment

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia