Sunburn | കേരളത്തില്‍ 7 ജില്ലകളില്‍ സൂര്യാഘാത സാധ്യതയെന്ന് മുന്നറിയിപ്പ്
Mar 9, 2023, 20:34 IST
തിരുവനന്തപുരം: (www.kvartha.com) കേരളത്തില്‍ ഏഴ് ജില്ലകളില്‍ സൂര്യാഘാത സാധ്യതയെന്ന് മുന്നറിയിപ്പ്. കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് സൂര്യാഘാത സാധ്യതയുള്ളതെന്ന് ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.
ദുരന്ത നിവാരണ വകുപ്പ് പ്രസിദ്ധീകരിച്ച താപസൂചിക ഭൂപട പ്രകാരമാണ് സൂര്യാഘാത മുന്നറിയിപ്പ്. അന്തരീക്ഷ താപനിലയും ഈര്‍പവും ചേര്‍ന്ന് അനുഭവപ്പെടുന്ന ചൂടിനെയാണ് താപ സൂചികയില്‍ അടയാളപ്പെടുത്തുന്നത്. ഇനിമുതല്‍ എല്ലാ ദിവസവും താപസൂചിക ഭൂപടം പ്രസിദ്ധീകരിക്കുമെന്നും ദുരന്ത നിവാരണ വകുപ്പ് വ്യക്തമാക്കി.
Keywords: Thiruvananthapuram, News, Kerala, Sun, Heat, Sunburn, Kerala: Chance of sunburn in seven districts.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.