Foreign Liquor | കേരളത്തില്‍ വിദേശ നിര്‍മിത മദ്യ വില്‍പന നിര്‍ത്തി വയ്ക്കാന്‍ നിര്‍ദേശം

 


ADVERTISEMENT

തിരുവനന്തപുരം: (KVARTHA) കേരളത്തില്‍ വിദേശ നിര്‍മിത വിദേശ മദ്യ വില്‍പന നിര്‍ത്തി വയ്ക്കാന്‍ നിര്‍ദേശം. ഒക്ടോബര്‍ രണ്ടു മുതല്‍ വിദേശ മദ്യത്തിന്റെ വില ഒമ്പത് ശതമാനം വര്‍ധിപ്പിച്ചിരുന്നു. അതിനാല്‍ പുതിയ വില രേഖപ്പെടുത്തിയ ലേബല്‍ ഒട്ടിക്കുന്നതുവരെ നിലവിലുള്ള വിദേശ നിര്‍മിത വിദേശ മദ്യത്തിന്റെ സ്റ്റോക് വില്‍ക്കേണ്ടെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബെവ്‌കോ ജനറല്‍ മാനേജറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 
Aster_MIMS

ബെവ്‌കോ മാനേജര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. ഈ മാസം ഒന്ന് മുതലാണ് വില വര്‍ധിപ്പിച്ചത്. സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ അഞ്ച് വരെ വന്ന എല്ലാ സ്റ്റോകിലും പുതിയ വില രേഖപ്പെടുത്തണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. രേഖപ്പെടുത്തി കഴിഞ്ഞ ശേഷമേ ഇവ ഇനി വില്‍ക്കുകയുള്ളൂവെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

Foreign Liquor | കേരളത്തില്‍ വിദേശ നിര്‍മിത മദ്യ വില്‍പന നിര്‍ത്തി വയ്ക്കാന്‍ നിര്‍ദേശം

Keywords: News, Kerala, Kerala Bevco, General Manager, Order, Sale, Foreign Liquor, Kerala Bevco general manager order to stop sale of foreign liquor.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia