Turning Point | തന്റെ രാഷ്ട്രീയ ജീവിതത്തിലെ ടേണിംഗ് പോയിന്റില്‍ സഹായകമായത് കെസി വേണുഗോപാലിന്റെ നിര്‍ണ്ണായക തീരുമാനമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് സീറ്റിനായി വാശി പിടിച്ച തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു
● ആദ്യം നിരസിച്ചെങ്കിലും പിന്നീട് സമ്മതിച്ചു, അത് തുണയാവുകയും ചെയ്തു
മലപ്പുറം: (KVARTHA) തന്റെ രാഷ്ട്രീയ ജീവിതത്തിലെ ടേണിംഗ് പോയിന്റില്‍ സഹായകമായത് കെസി വേണുഗോപാലിന്റെ നിര്‍ണ്ണായക തീരുമാനമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. രാഷ്ട്രീയത്തില്‍ ഇന്നും സജീവമായി തുടരാനും മുഖ്യമന്ത്രി പദത്തില്‍ രാണ്ടാമൂഴം ലഭിക്കാന്‍ അവസരം ലഭിച്ചതും അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണവും രാഷ്ട്രീയ ബുദ്ധികൂര്‍മ്മതയും കൊണ്ടാണെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു. മലപ്പുറത്ത് ആര്യാടന്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേണുഗോപാല്‍ തന്നെ സഹായിച്ചത് ഏത് വിധേനയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കെസി വേണുഗോപാല്‍ എഐസിസി ജനറല്‍ സെക്രട്ടറിയായി കര്‍ണ്ണാടകയുടെ ചുമതല വഹിച്ചിരുന്ന കാലത്താണ് 2018ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചക്കിടെ ചാമുണ്ടേശ്വരി മണ്ഡലത്തില്‍ മത്സരിക്കാനാണ് താല്‍പ്പര്യമെന്ന് താന്‍ നേതൃത്വത്തെ അറിയിച്ചു. എന്നാല്‍ ചാമുണ്ടേശ്വരിയില്‍ മത്സരിച്ചാല്‍ താങ്കള്‍ തോറ്റുപോകുമെന്നും ആ തീരുമാനം പുനഃപരിശോധിക്കണമെന്നുമായിരുന്നു കെസി വേണുഗോപാലിന്റെ ആവശ്യം.
എന്നാല്‍ ആ ആവശ്യത്തോട് താന്‍ വഴങ്ങിയില്ലെന്ന് മാത്രമല്ല, മത്സരിക്കുകയാണെങ്കില്‍ ചാമുണ്ടേശ്വരി മണ്ഡലത്തിലായിരിക്കുമെന്ന കര്‍ശന നിലപാടെടുക്കുകയും ചെയ്തു. എന്നാല്‍ ഒരു ദിവസം രാത്രി കെസി വേണുഗോപാല്‍ തന്നെ വന്നു കാണുകയും ചാമുണ്ടേശ്വരിയില്‍ മത്സരിക്കുന്നത് തന്റെ രാഷ്ട്രീയ ഭാവിക്ക് ഗുണകരമാകില്ലെന്നും തീരുമാനം മാറ്റണമെന്നും ആവശ്യപ്പെട്ടു.
മനസ്സില്ലാതെയാണെങ്കിലും കെസി വേണുഗോപാലിന്റെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടിവന്നു. രാണ്ടാമതൊരു സീറ്റില്‍ക്കൂടി മത്സരിക്കാന്‍ കെസി വേണുഗോപാല്‍ നിര്‍ദ്ദേശിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കെസി വേണുഗോപാലിന്റെ തീരുമാനം ശരിയായിരുന്നുവെന്ന് തനിക്ക് ബോധ്യപ്പെട്ടു. ചാമുണ്ടേശ്വരി മണ്ഡലത്തില്‍ താന്‍ പരാജയപ്പെട്ടു.
കെസി യുടെ നിര്‍ദ്ദേശപ്രകാരം മത്സരിച്ച ബദാമയില്‍ വിജയിക്കുകയും ചെയ്തു. ഒരു പക്ഷെ, അന്ന് കെസി വേണുഗോപാലിന്റെ നിര്‍ദ്ദേശം മുഖവിലയ്ക്കെടുക്കാതിരുന്നിരുന്നെങ്കില്‍ താന്‍ ഇന്ന് രാഷ്ട്രീയ വനവാസം തേടേണ്ടിവന്നേനെ എന്നും തനിക്ക് രണ്ടാമതൊരിക്കലും മുഖ്യമന്ത്രി ആകാന്‍ കഴിയുമായിരുന്നില്ലെന്നും സിദ്ധാരാമയ്യ പറഞ്ഞു.
#Siddaramaiah #KCVenugopal #KarnatakaPolitics #AryadanMemorial #Congress #2018Elections