Police Custody | കായംകുളത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവം; 2 പേര്‍ പൊലീസ് കസ്റ്റഡിയില്‍
Jul 19, 2023, 12:06 IST
ADVERTISEMENT
ആലപ്പുഴ: (www.kvartha.com) കായംകുളത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍. ഡിവൈഎഫ്‌ഐ ദേവികുളങ്ങര മേഖലാ കമിറ്റി അംഗം പുതുപ്പള്ളി വേലശ്ശേരി തറയില്‍ അമ്പാടിയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിക്കാണ് യുവാവിന് കഴുത്തില്‍ കുത്തേറ്റത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഒരു സംഘം ചേര്‍ന്നാണ് അമ്പാടിയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗുണ്ടാ സംഘത്തലവന്‍ ലിജു ഉമ്മന്റെ സംഘത്തില്‍ പെട്ടവരാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
Keywords: Alappuzha, News, Kerala, Kayamkulam, Police custody, Murder case, Kayamkulam: Two in police custody in Murder case.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

