SWISS-TOWER 24/07/2023

പേപ്പര്‍ രഹിത ബില്‍ സംവിധാനം ലക്ഷ്യം; സംസ്ഥാനത്തെ ആദ്യത്തെ ഓണ്‍ലൈന്‍ ബില്ലിങ് ട്രഷറി കാട്ടാക്കടയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 02.12.2016) സംസ്ഥാനത്തെ ആദ്യത്തെ ഓണ്‍ലൈന്‍ ബില്ലിങ് സംവിധാനം കാട്ടാക്കട റൂറല്‍ ജില്ലാ ട്രഷറിയില്‍ ആരംഭിച്ചു. പെന്‍ഷന്‍, ശമ്പള വിതരണ തിരക്കുകള്‍ക്കിടെ വ്യാഴാഴ്ചയായിരുന്നു കാട്ടാക്കട ട്രഷറി ഓണ്‍ലൈന്‍ ബില്ലിങ് സംവിധാനത്തിലേക്ക് മാറിയത്. ഇനിമുതല്‍ റൂറല്‍ ജില്ലാ ട്രഷറിയിലും ഇതിനു കീഴിലുള്ള എട്ടു സബ് ട്രഷറികളിലും പേപ്പര്‍ ബില്‍ ഉണ്ടാവില്ല. പരീക്ഷണം വിജയകരമായതോടെ പദ്ധതി സംസ്ഥാനത്തെ മറ്റു 23 ട്രഷറികളേക്കും വ്യാപിപ്പിക്കും.
പേപ്പര്‍ രഹിത ബില്‍ സംവിധാനം ലക്ഷ്യം; സംസ്ഥാനത്തെ ആദ്യത്തെ ഓണ്‍ലൈന്‍ ബില്ലിങ് ട്രഷറി കാട്ടാക്കടയില്‍

രാജ്യമൊട്ടുക്കും ഇ പേമെന്റ് സിസ്റ്റം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നതിനിടെയാണ് കേരളത്തില്‍ ഇത്തരത്തിലൊരു വിജയകരമായ പരീക്ഷണം നടന്നത്. നേരത്തെ, ബില്ലുകള്‍ ട്രഷറിയില്‍ സമര്‍പിച്ചു പാസാക്കണമായിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ ബില്ലിങ് വന്നതോടെ അതതു ഡ്രോയിങ് ഓഫീസര്‍മാര്‍ക്ക് അവരുടെ സ്ഥാപനത്തില്‍ നിന്നു ബില്ലുകള്‍ ഓണ്‍ലൈനായി സ്പാര്‍ക്ക് വഴി നല്‍കാം.

ഇത്തരത്തില്‍ സമര്‍പിക്കുന്ന ബില്ലുകള്‍ ട്രഷറി കോര്‍ ബാങ്കിങ് സംവിധാനമായ ടിക്‌സിലെത്തും (ട്രഷറി ഇന്‍ഫര്‍മേഷന്‍ സിസ്റ്റം). ഇതു ട്രഷറി ഉദ്യോഗസ്ഥര്‍ തങ്ങളുടെ കംപ്യൂട്ടറില്‍ പരിശോധിച്ചു പാസാക്കും. ബില്ലില്‍ ഏതെങ്കിലും തരത്തിലുള്ള പിഴവുകളോ മറ്റോ കണ്ടാല്‍ പരിഹരിക്കാനുള്ള നിര്‍ദേശം നല്‍കി തിരിച്ചയയ്ക്കും. ന്യൂനത പരിഹരിച്ചു വീണ്ടും ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന ബില്ലുകള്‍ പാസാക്കി ആ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കോ, ട്രഷറി അക്കൗണ്ടിലേക്കോ ക്രെഡിറ്റ് ചെയ്യും.

പേപ്പര്‍ രഹിത ബില്‍ സംവിധാനം എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിക്കുന്നത്. ഇതോടൊപ്പം ഉദ്യോഗസ്ഥര്‍ക്ക് സമയലാഭം ഉണ്ടാകും.


Keywords : Thiruvananthapuram, Kerala, Treasury, Online Billing, Kattakkada, Kattakkada will be the first online billing treasury. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia