കൊച്ചി: (www.kvartha.com 21.11.2014) ആര്‍.എസ്.എസ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കിഴക്കേ കതിരൂര്‍ എളന്തോട്ടത്തില്‍ മനോജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്തു. കണ്ണൂര്‍ പാനൂര്‍ മാലൂര്‍ കവീന്‍ മൂല മീത്തലെ തച്ചംപറമ്പില്‍ റിജു, സി.പി.എം തോലമ്പ്ര ബ്രാഞ്ച് സെക്രട്ടറി മാലൂര്‍ മാടത്തെകുണ്ട് സിനില്‍ നിവാസില്‍ സിനില്‍ കുമാര്‍, മാലൂര്‍ മീത്തലെ തച്ചംപറമ്പില്‍ ബിജേഷ് പൂവാടന്‍ എന്ന ബിജു എന്നിവരെയാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ.എസ് അംബിക റിമാന്‍ഡ് ചെയ്തത്.
കേസിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്ത സാഹചര്യത്തിലാണ് പ്രതികളെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്. പ്രതികള്‍ക്കെതിരെ യു.എ.പി.എ പ്രകാരമുള്ള കുറ്റങ്ങള്‍ ആരോപിച്ചിട്ടുള്ളതുകൊണ്ടാണ് ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്യാനിടയായത്. കഴിഞ്ഞ സെപ്തംബറിലാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ സ്വദേശി മനോജിനെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Kochi, RSS, Murder, CPM, Case, Investigates, Accused, Court, Remanded, Kerala, Kathiroor Manoj.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.