Died | കഥകളിക്കിടെ കലാകാരന്‍ കുഴഞ്ഞുവീണ് മരിച്ചു

 


ആലപ്പുഴ: (www.kvartha.com) കഥകളിക്കിടെ കലാകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. ആര്‍എല്‍വി രഘുനാഥ് മഹിപാല്‍ (25) ആണ് മരിച്ചത്. ചേര്‍ത്തല മരുത്തോര്‍വട്ടം ധന്വന്തരി മഹാക്ഷേത്രത്തിലെ കഥകളിയില്‍ പങ്കെടുക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. 

കഥകളിയുടെ പുറപ്പാടില്‍ പങ്കെടുത്തശേഷം ഗുരുദക്ഷിണ കഥയിലെ വസുദേവരുടെ വേഷം അരങ്ങില്‍ അവതരിപ്പിക്കുന്നതിനിടെ രഘുനാഥ് മഹിപാലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടന്‍ ചേര്‍ത്തലയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Died | കഥകളിക്കിടെ കലാകാരന്‍ കുഴഞ്ഞുവീണ് മരിച്ചു

Keywords: Alappuzha, News, Kerala, Death, Cherthala, Kathakali Artist, RLV Reghunath, Kathakali artist RLV Reghunath collapsed and died.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia