Train Stops | കരുനാഗപ്പള്ളിയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ് അനുവദിച്ചു
കരുനാഗപ്പള്ളി: (www.kvartha.com) കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ ഡിസംബര്‍ ഏഴുമുതല്‍ ജനുവരി 14 വരെ വിവിധ ദിവസങ്ങളിലായുള്ള സ്പെഷല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ് അനുവദിച്ചു. എ എം ആരിഫ് എംപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. തിങ്കളാഴ്ച പുറത്തിറങ്ങിയ സതേണ്‍ റെയില്‍വേയുടെ പുതിയ ഉത്തരവ് പ്രകാരമാണ് ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ പുനഃക്രമീകരിച്ചിരിക്കുന്നത്. നേരത്തേ പല പ്രത്യേക ട്രെയിനുകള്‍ക്കും കരുനാഗപ്പള്ളിയില്‍ സ്റ്റോപ് അനുവദിച്ചിരുന്നില്ല.
ഡിസംബര്‍ ഏഴ്, ഒമ്പത്, 12 തീയതികളിലുള്ള ചെന്നൈ എഗ്മോര്‍-കൊല്ലം എട്ട്, 11,13 തീയതികളിലുള്ള കൊല്ലം-ചെന്നൈ എഗ്മോര്‍ ട്രെയിനുകള്‍ക്കാണ് സ്റ്റോപ് അനുവദിച്ചിട്ടുണ്ട്. 13നുള്ള ഹസൂര്‍സാഹിബ് നന്ദഡ്-കൊല്ലം, 15നുള്ള ആദിലാബാദ്-കൊല്ലം, ജനുവരി 12നുള്ള ഔറംഗാബാദ്-കൊല്ലം ട്രെയിനുകള്‍, ഡിസംബര്‍ 10നുള്ള കൊല്ലം-നന്ദദ്, 17നുള്ള കൊല്ലം- നിസാമാബാദ്, ജനുവരി 14നുള്ള കൊല്ലം-സെകന്ദരാബാദ് സ്പെഷ് ട്രെയിനുകള്‍ക്കും കരുനാഗപ്പള്ളിയില്‍ സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.
Keywords: News, Kerala, Train, Stop, Railway, Karunagappally: Stops allowed for more trains.