മെഡിക്കല്‍ റിപോര്‍ട്ട് വൈകിപ്പിച്ച് മഅ്ദനിയുടെ ജാമ്യ ഹര്‍ജി ഫ്രീസറിലാക്കുന്നു

 

തിരുവനന്തപുരം: അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം വിവാദമായതോടെ കോടതിയില്‍ മെഡിക്കല്‍ റിപോര്‍ട്ട് കൊടുക്കുന്നതു വൈകിപ്പിച്ച് ജാമ്യം നിഷേധിക്കുകയോ പരമാവധി വൈകിപ്പിക്കുകയോ ചെയ്യാന്‍ ശ്രമം. മഅ്ദനിയുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്ന കര്‍ണാടക ഹൈക്കോടതി ആവശ്യപ്പെട്ടതുപ്രകാരം കഴിഞ്ഞ ദിവസം ജയില്‍ അധികൃതര്‍ മഅ്ദനിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച റിപോര്‍ട്ട് നല്‍കേണ്ടതായിരുന്നു. എന്നാല്‍ അതു നല്‍കിയിട്ടില്ല.

അടുത്തയാഴ്ച നല്‍കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. എന്നാല്‍ തിങ്കളാഴ്ച തന്നെ നല്‍കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലതാനും. ഇതോടെ, അതീവ മോശം ആരോഗ്യ സ്ഥിതിയില്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മഅ്ദനിയുടെ ചികില്‍സയ്ക്കു വേണ്ടി അദ്ദേഹത്തിന്റെ മോചനം കാത്തിരിക്കുന്ന കുടുംബവും പാര്‍ട്ടിയും വിഷമത്തിലാണ്. കഴിഞ്ഞ ബുധനാഴ്ച മെഡിക്കല്‍ റിപോര്‍ട്ട് നല്‍കുമെന്നായിരുന്നു വിവരം. മഅ്ദനിക്ക് ആരോഗ്യപരമായി വലിയ കുഴപ്പമൊന്നുമില്ലെന്നും ജയിലില്‍ തന്നെ ചികില്‍സിച്ചു മാറ്റാവുന്ന രോഗങ്ങളേ ഉള്ളൂവെന്നുമായിരുന്നു കഴിഞ്ഞയാഴ്ച പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ അതു ശരിയല്ലെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ മെഡിക്കല്‍ റിപോര്‍ട്ട് ഹാജരാക്കാന്‍ ആവശ്യപ്പെടണം എന്ന് മഅ്ദനിയുടെ അഭിഭാഷകന്‍ ആവശ്യപ്പെടുകയും അത് കോടതി അംഗീകരിക്കുകയുമായിരുന്നു.

മഅ്ദനിയുടെ ആരോഗ്യം സംബന്ധിച്ച യഥാര്‍ത്ഥ സ്ഥിതി മറച്ചുവച്ച്, പ്രോസിക്യൂഷന്‍ നിലപാടിന് അനുകൂലമായ മെഡിക്കല്‍ റിപോര്‍ട്ട് ഉണ്ടാക്കാനാണ് ആഭ്യന്തര വകുപ്പും ജയില്‍ അധികൃതരും ശ്രമിക്കുന്നതെന്ന സംശയമാണ് ഉയര്‍ന്നിരിക്കുന്നത്. അതിനുവേണ്ടിയാണ് മനപൂര്‍വം നീട്ടിക്കൊണ്ടുപോകുന്നതത്രേ. തിങ്കളാഴ്ടചയും റിപോര്‍ട്ട് കോടതിയില്‍ വന്നില്ലെങ്കില്‍ ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പെടുത്തി വേഗത്തില്‍ തന്നെ റിപോര്‍ട്ട് ലഭ്യമാക്കാനാണ് മഅ്ദനിയുടെ അഭിഭാഷകന്‍ ശ്രമിക്കുന്നതെന്നാണു സൂചന.

അതിനിടെ, രണ്ടാമതും മഅ്ദനി ജയിലിലായ പിന്നാലെ പക്ഷാഘാതം വന്ന അദ്ദേഹത്തിന്റെ പിതാവ് അബ്ദുസ്സമദ് മാസ്റ്ററും ക്യാന്‍സര്‍ രോഗബാധിതയായ ഉമ്മ അസ്മാ ബീവിയും ഇത്തവണ മകന്റെ ജാമ്യകാര്യത്തില്‍ വളരെയേറെ പ്രതീക്ഷയര്‍പിച്ചിരുന്നു. കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയ്ക്കു നേരിട്ട് കേരളയാത്രയ്ക്കിടെ അബ്ദുസ്സമദ് മാസ്റ്റര്‍ നിവേദനം നല്‍കിയതും മത പണ്ഡിതന്മാര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നിവേദനം നല്‍കിയതും ഉണ്ടാക്കിയ അനുകൂല പ്രതികരണങ്ങളായിരുന്നു ഈ പ്രതീക്ഷയ് ക്കു കാരണം.

മെഡിക്കല്‍ റിപോര്‍ട്ട് വൈകിപ്പിച്ച് മഅ്ദനിയുടെ ജാമ്യ ഹര്‍ജി ഫ്രീസറിലാക്കുന്നു
തുടക്കത്തില്‍ കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ട് മഅ്ദനിക്കു നിയമപരമായ ആനുകൂല്യം ഉറപ്പാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും പിന്നീട് അതില്‍ നിന്നു പിന്നോട്ടു പോയത് ജാമ്യ ഹര്‍ജിക്കെതിരായ കര്‍ണാടക സര്‍ക്കാര്‍ നിലപാടിനെ സ്വാധീനിച്ചതായാണു സംശയമുയര്‍ന്നിരിക്കുന്നത്. മന്ത്രിസഭാ പുനസംഘടനാ വിവാദം, സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രതിസന്ധി എന്നിവയ്ക്കിടെ സ്വന്തം നിലനില്‍പിനു വേണ്ടി അവര്‍ മഅ്ദനിയെ മറന്നതായി പി.ഡി.പി കേന്ദ്രങ്ങള്‍ക്ക് പരിഭവമുണ്ടുതാനും. കാര്യങ്ങള്‍ ഇങ്ങനെ അനിശ്ചിതാവസ്ഥയില്‍ ആയിരിക്കുമ്പോഴും മഅ്ദനിയുടെ ആരോഗ്യ സ്ഥിതി കൂടുതല്‍ വഷളായതായി ജയിലില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച പി.ഡി.പി നേതാക്കള്‍ പറയുന്നു.

Also Read: അബ്ദുല്‍ സലാം ഹാജിയുടെ കൊല; ഒരാള്‍ കൂടി അറസ്റ്റില്‍

Keywords: Abdul-Nasar-Madani, Bangalore, Jail, Bail plea, Report, Court, Thiruvananthapuram, PDP, Oommen Chandy, Kerala, hospital, Treatment, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia