Gold Seized | ഒരു കിലോ സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; കരിപ്പൂരില്‍ യാത്രക്കാരന് പിടിയില്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മലപ്പുറം: (www.kvartha.com) കരിപ്പൂരില്‍ ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണം യാത്രക്കാരനില്‍ നിന്നും പൊലീസ് പിടികൂടി. സ്പൈസ് ജെറ്റ് വിമാനത്തില്‍ ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം ജില്ലക്കാരനായ മുഹമ്മദ് ബശീറാണ് പിടിയിലായത്.
മിശ്രിത രൂപത്തിലുള്ള നാല് സ്വര്‍ണ കാപ്സൂളുകൾ ശരീരത്തില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ശേഷമാണ് പൊലീസ് ഇയാളെ പിടികൂടിയത്. കരിപ്പൂരില്‍ തുടര്‍ചയായി പൊലീസ് പിടിക്കുന്ന 60-ാമത്തെ കേസാണിത്.

Keywords: Malappuram, News, Kerala, Arrest, Arrested, Seized, Police, Case, Airport, Karipur: One kg gold seized from airport.