സെന്‍കുമാറിനെതിരെ മുഖ്യമന്ത്രി എടുത്ത തീരുമാനം ദീര്‍ഘവീക്ഷണമുള്ളത്: കാന്തപുരം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 10/07/2017) കേരളത്തിലെ മുസ്ലിംകളെ കുറിച്ച് മുന്‍ ഡി ജി പിയായ ടി പി സെന്‍കുമാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ കടുത്ത വര്‍ഗീയ സ്വഭാവമുള്ളതാണെന്നും മുഖ്യമന്ത്രിയായ ഉടനെ അദ്ദേഹത്തെ മാറ്റിനിറുത്താന്‍ പിണറായി വിജയന്‍ കാണിച്ച ആര്‍ജവം ദീര്‍ഘ ദൃഷ്ടിയോടെയുള്ളതുമായിരുന്നുവെന്നും അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മര്‍കസില്‍ പൂര്‍വ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച അവാര്‍ഡ് ദാന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെന്‍കുമാറിനെതിരെ മുഖ്യമന്ത്രി എടുത്ത തീരുമാനം ദീര്‍ഘവീക്ഷണമുള്ളത്: കാന്തപുരം

മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയുമൊക്കെ ജനനനിരക്ക് അസംബന്ധമായി അവതരിപ്പിച്ച് വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള മുന്‍ ഡി ജി പിയുടെ ശ്രമം അത്യധികം ഹീനകരമാണ്. ഒരു സാധാരണക്കാരന്‍ പോലും നടത്താന്‍ സാധ്യതയില്ലാത്ത വര്‍ഗീയതയുണ്ടാക്കുന്ന സംസാരങ്ങള്‍ സംസ്ഥാനത്തെ ഉന്നത സ്ഥാനത്തിരുന്ന ഒരാളില്‍ നിന്നുണ്ടായത് അപകടകരമാണ്. മുസ്ലിംകളും ക്രിസ്ത്യാനികളും അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ മതപരിവര്‍ത്തനം നടത്തുകയും കൂടുതല്‍ അംഗസംഖ്യ വര്‍ധിപ്പിച്ചു കുഴപ്പം സൃഷ്ടിക്കുകയുമാണ് എന്നാണ് അദ്ദേഹത്തിന്റെ ഒരു വാദം. മുസ്ലിംകളില്‍ നല്ലവരും ഉണ്ട് എന്ന പരാമര്‍ശം ഒക്കെ ആഴത്തില്‍ വര്‍ഗീയത മനസില്‍ കടന്നുകൂടിയ ഒരാള്‍ക്കു മാത്രം പറയാന്‍ കഴിയുന്ന ഒന്നാണ്.

ഇദ്ദേഹം ഡി ജി പി ആയിരുന്ന കാലത്തും ഇതേ നിലപാട് ആയിരുന്നോ വെച്ചുപുലര്‍ത്തിയത് എന്ന് സര്‍ക്കാര്‍ പരിശോധിക്കണം. അങ്ങനെയാണെങ്കില്‍ ആ കാലത്ത് നടന്ന ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട നടന്ന കേസുകളില്‍ പുനഃപരിശോധന നടത്തണം. വര്‍ഗീയ നിലപാടുകള്‍ എടുക്കുന്നവര്‍ ഉദ്യോഗസ്ഥ വൃന്ദങ്ങളില്‍ കടന്നുകൂടുന്നത് ആശങ്കാകരമാണ്. ഇങ്ങനെയുള്ളവര്‍ ഉദ്യോഗസ്ഥ തലപ്പത്തു എത്താതിരിക്കാന്‍ ഗവണ്‍മെന്റുകള്‍ ശ്രദ്ധിക്കണം. 1971ലെ തലശ്ശേരി കലാപം സംബന്ധിച്ച് ജസ്റ്റിസ് വിതയത്തില്‍ കമ്മീഷന്‍ തയ്യാറാക്കിയ റിപോര്‍ട്ടില്‍ പോലീസിനുള്ളിലെ വര്‍ഗീയതയെ സംബന്ധിച്ച് പരാമര്‍ശങ്ങള്‍ ഉണ്ട്. ഇത്തരത്തില്‍ ഉദ്യോഗസ്ഥ തലങ്ങളില്‍ ഉള്ള വര്‍ഗീയവത്കരണത്തെ സംബന്ധിച്ച് മുന്‍കാലങ്ങളില്‍ പുറത്തു വന്ന അന്വേഷണ റിപോര്‍ട്ടുകള്‍ പഠിച്ചു ആവശ്യമായ മാറ്റങ്ങള്‍ സര്‍ക്കാറുകള്‍ കൊണ്ടുവരണം.

കേരളം പോലെ ബഹുസ്വരത ശക്തമായി നിലനില്‍ക്കുന്ന ഒരു സംസ്ഥാനത്തിന്റെ ഡി ജി പിയായിരുന്ന ഉദ്യോഗസ്ഥന്‍, വിരമിച്ചു ദിവസങ്ങള്‍ക്കകം നടത്തിയ ഈ പരാമര്‍ശങ്ങള്‍ നമ്മുടെ നാടുകളില്‍ അസ്വസ്ഥത വിതക്കാന്‍ ഇടവരുത്താതെ എല്ലാ മത നേതാക്കളും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരും ജാഗ്രത കാണിക്കണം. ഇത്തരം മനോഭാവമുള്ളവരെ അമിത പ്രാധാന്യം നല്‍കാതെ അവഗണിക്കാനും മാധ്യമങ്ങള്‍ സൂക്ഷമത കാണിക്കണം. പ്രശംസനീയമായ രൂപത്തില്‍ രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്ന പോലീസുദ്യോസ്ഥര്‍ക്ക് പോലും അപമാനമാണ് ഈ രൂപത്തിലുള്ള ആളുകള്‍ എന്നും ശക്തമായ സാമൂദായിക സൗഹാര്‍ദത്തിന്റെ മാതൃകകള്‍ സൃഷ്ടിച്ച വര്‍ഗീയ ചിന്തഗതിക്കാരെ ഒരുമിച്ച് നിന്ന് പ്രതിരോധിക്കണമെന്നും കാന്തപുരം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kozhikode, Kanthapuram AP Aboobaker Musliyar, Kerala, Chief Minister, Pinarayi Vijayan, Government, Police, Controversy, Ex DGP TP Senkumar.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia