Youth Congress | യൂത് കോണ്‍ഗ്രസ് ഛായാചിത്ര ജാഥയ്ക്ക് കണ്ണൂരില്‍ സ്വീകരണം നല്‍കി
May 23, 2023, 09:03 IST
കണ്ണൂര്‍: (www.kvartha.com) യൂത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഛായാചിത്ര ജാഥയ്ക്ക് ജില്ലയില്‍ സ്വീകരണം നല്‍കി. യൂത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്മാര്‍ റിജില്‍ മാക്കുറ്റിയും, റിയാസ് മുക്കോളിയുമാണ് ജാഥ നയിക്കുന്നത്. കെപിസിസി മെമ്പര്‍ സജീവ് മാറോളി ഉദ്ഘാടനം ചെയ്തു.
യൂത് കോണ്‍ഗ്രസ് ജില്ലാ ആക്ടിങ് പ്രസിഡന്റ് വി രാഹുല്‍ സംസ്ഥാന സെക്രടറിമാരായ, ജോമോന്‍ ജോസ്, ദുല്‍കിഫില്‍, വിനേഷ് ചുള്ളിയാന്‍, വി കെ ഷിബിന, സന്ദീപ് പാണപുഴ, സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ശമ്മാസ്, സംസ്ഥാന എക്സിക്യൂടീവ് അംഗം രാഹുല്‍ ദാമോദരന്‍, റിജിന്‍ രാജ്, ജില്ലാ ഭാരവാഹികളായ ദിലീപ് മാത്യു, പ്രിനില്‍ മതുക്കോത്ത്, മഹിത മോഹന്‍, രോഹിത്ത് കണ്ണന്‍, പ്രശാന്ത് മാസ്റ്റര്‍, വി വി ലിഷ, നമിത സുരേന്ദ്രന്‍, ശ്രീജേഷ് കൊയിലെരിയന്‍, രാഗേഷ് തില്ലങ്കേരി, സി വി സുമിത്ത്, ഫര്‍ഹാന്‍ മുണ്ടേരി, ശ്രീനേഷ് ടിപി, നികേത് നാറാത്ത്, വരുണ്‍ എം കെ, സുധീഷ് കുന്നോത്ത്, സായൂജ് സി കെ, നവാസ് ഒ ടി തുടങ്ങിയവര്‍ സംസാരിച്ചു.
തിങ്കളാഴ്ച രാവിലെ ഒന്‍പതുമണിക്ക് പെരിയ കല്ല്യോട്ട് നിന്നും ധീര രക്തസാക്ഷി ശരത്തിലാല്‍ കൃപേഷിന്റെയും സ്മൃതി മണ്ഡപത്തില്‍ നിന്നും ആരംഭിച്ചു. സജിത്ത് ലാലിന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച നടത്തി കണ്ണൂര്‍ വഴി ആറുമണിക്ക് മണിക്ക് ധീര രക്തസാക്ഷി ഷുഹൈബിന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നും സ്ജീവ് ജോസഫ് എംഎല്‍എയുടെ കൈയില്‍ നിന്നും ശുഹൈബിന്റെ ഛയാ ചിത്രം ഏറ്റുവാങ്ങിക്കൊണ്ട് യാത്ര മട്ടന്നൂരില്‍ സമാപിച്ചു.
Keywords: Kannur, News, Kerala, Congress, Youth Congress, Portrait March, Kannur: Youth Congress reception to the portrait march.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.