SWISS-TOWER 24/07/2023

Rijil Makkutty Against KNA Khader | സെപ്റ്റിക് ടാങ്കില്‍ അത്തര്‍ ഒഴിച്ചിട്ട് കാര്യമില്ല: കേസരി പരിപാടിയില്‍ പങ്കെടുത്ത കെഎന്‍എ ഖാദറിനെതിരെ യൂത് കോണ്‍ഗ്രസ് നേതാവ്

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ആര്‍എസ്എസ് മുഖപത്രമായ കേസരിയുടെ പരിപാടിയില്‍ പങ്കെടുത്ത മുസ്‌ലിം ലീഗ് നേതാവ് കെഎന്‍എ ഖാദറിനെ സോഷ്യല്‍ മീഡിയയിലൂടെ അതിരൂക്ഷമായി വിമര്‍ശിച്ച് യൂത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ ചന്ദ്രന്‍ മാക്കുറ്റി. സംഘികള്‍ താങ്കള്‍ക്ക് അണിയിച്ചുതന്ന ഷോള്‍ പ്രവാചക നിന്ദ നടത്തി ഇന്‍ഡ്യന്‍ സംസ്‌കൃതിയെ ലോകത്തിന് മുന്നില്‍ അപമാനിച്ചവരുടെതാണെന്ന് അങ്ങ് എന്ത് കൊണ്ട് തിരിച്ചറിഞ്ഞില്ലെയെന്നും റിജില്‍ കെഎന്‍എ ഖാദറിനോട് ചോദിച്ചു.
Aster mims 04/11/2022

Rijil Makkutty Against KNA Khader | സെപ്റ്റിക് ടാങ്കില്‍ അത്തര്‍ ഒഴിച്ചിട്ട് കാര്യമില്ല: കേസരി പരിപാടിയില്‍ പങ്കെടുത്ത കെഎന്‍എ ഖാദറിനെതിരെ യൂത് കോണ്‍ഗ്രസ് നേതാവ്

ഫെയ്‌സ്ബുക് പോസ്റ്റിലൂടെയായിരുന്നു റിജില്‍ കെഎന്‍എ ഖാദറിനെതിരെ പ്രതികരിച്ചത്. സ്പെറ്റിക് ടാങ്കില്‍ അത്തര്‍ ഒഴിച്ചിട്ട് കാര്യമുണ്ടോ കെഎന്‍എ ഖാദര്‍ സാഹിബേ എന്നും റിജില്‍ പരിഹസിച്ചു. ഒരിക്കലും ന്യായീകരിക്കാന്‍ പറ്റാത്ത നടപടിയാണ് മുസ്‌ലിം ലീഗ് നേതാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും റിജില്‍ പോസ്റ്റില്‍ കുറിച്ചു.

Rijil Makkutty Against KNA Khader | സെപ്റ്റിക് ടാങ്കില്‍ അത്തര്‍ ഒഴിച്ചിട്ട് കാര്യമില്ല: കേസരി പരിപാടിയില്‍ പങ്കെടുത്ത കെഎന്‍എ ഖാദറിനെതിരെ യൂത് കോണ്‍ഗ്രസ് നേതാവ്

കഴിഞ്ഞദിവസം കോഴിക്കോട് ചാലപ്പുറത്ത് കേസരിയില്‍ നടന്ന ആര്‍എസ്എസ് പരിപാടിയിലാണ് കെഎന്‍എ ഖാദര്‍ പങ്കെടുത്തത്. ആര്‍എസ്എസ് നേതാവും പ്രജ്ഞാ പ്രവാഹ് അഖില ഭാരതീയ കാര്യദര്‍ശിയുമായ ജെ നന്ദകുമാര്‍ പരിപാടിയില്‍ കെഎന്‍എ ഖാദറിനെ പൊന്നാടയണിയിക്കുകയും ചെയ്തിരുന്നു സംഭവം വിവാദമായതിനെ തുടര്‍ന്ന് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം കെഎന്‍എ ഖാദറിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. അദ്ദേഹത്തിനെതിരെ നടപടി വരുമെന്നാണ് സൂചന.

Keywords:  Kannur, News, Kerala, Politics, Facebook, Facebook Post, Youth Congress, Kannur: Youth Congress leader against KNA Khader.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia