Police Booked | 'തെയ്യം കെട്ടാന്‍ പോവുകയായിരുന്ന യുവാവിനെ ജാതിപ്പേര് വിളിച്ച് ആക്രമിച്ചു'; 2 പേര്‍ക്കെതിരെ കേസെടുത്തു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) തെയ്യം കെട്ടാന്‍ പോകുകയായിരുന്ന യുവാവിനെ ജാതി പേര് പറഞ്ഞ് ആക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്‌തെന്ന സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസ്. ആന്തൂര്‍ സ്വദേശിയായ രാഹുല്‍ രാജന്റെ (25) പരാതിയില്‍ പ്രാകേഷ്, രാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.
Aster mims 04/11/2022

പൊലീസ് പറയുന്നത്: കഴിഞ്ഞമാസം ആറാം തീയതി പുലര്‍ചെ അഞ്ച് മണിക്ക് കോവല്‍ ചന്ദ്രോത്ത് പൊട്ടന്‍ ദേവസ്ഥാനത്ത് ഗുളികന്‍ തെയ്യം കെട്ടുവാനായി പോവുകയായിരുന്ന യുവാവിനെ രണ്ടുപേരും ചേര്‍ന്ന് ജാതി പേര് വിളിച്ച് ആക്ഷേപിച്ചുവെന്ന് പരാതിയില്‍ പറഞ്ഞു. തുടര്‍ന്ന് ഈ ക്ഷേത്രത്തില്‍ തെയ്യം കെട്ടുവാനോ പൂജ ചെയ്യുവാനോ പാടില്ല എന്ന് പറഞ്ഞ് തേങ്ങയെടുത്ത് എറിയുകയും ചെയ്തു.

Police Booked | 'തെയ്യം കെട്ടാന്‍ പോവുകയായിരുന്ന യുവാവിനെ ജാതിപ്പേര് വിളിച്ച് ആക്രമിച്ചു'; 2 പേര്‍ക്കെതിരെ കേസെടുത്തു

ഇതേത്തുടര്‍ന്ന് യുവാവിന്റെ ഷോള്‍ഡറിനും നെറ്റിയിലും പരുക്ക് പറ്റാനിടയായി എന്നും പരാതിയില്‍ പറയുന്നു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം നടത്തിവരുകയാണ്.

Keywords: Kannur, News, Kerala, Crime, Attacked, Police, Kannur: Youth attacked; Police booked.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia