SWISS-TOWER 24/07/2023

CV Balakrishnan | സിനിമയുടെ ലോകത്ത് വ്യവസ്ഥിതികളാല്‍ തിരസ്‌കൃതനായ സംവിധായകനാണ് കെ ജി ജോര്‍ജെന്ന് സി വി ബാലകൃഷ്ണന്‍

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) സിനിമയുടെ ലോകത്ത് വ്യവസ്ഥിതികളാല്‍ തിരസ്‌കൃതനായ സംവിധായകനാണ് കെ ജി ജോര്‍ജെന്ന് എഴുത്തുകാരന്‍ സി വി ബാലകൃഷ്ണന്‍. കണ്ണൂര്‍ പ്രസ് ക്ലബ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ കെ ജി ജോര്‍ജ് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മൂലധന ശക്തികളുടെ ഒരു പരിഗണനയും ലഭിക്കാത്ത ആളാണെങ്കിലും ജോര്‍ജിന്റെ സിനിമകള്‍ ഓരോന്നും ഒന്നിനൊന്ന് വ്യത്യസ്തമാണ്. കാലത്തിന് മുമ്പേ സഞ്ചരിച്ച ചലച്ചിത്രകാരനാണ് അദ്ദേഹം. 

പഞ്ചവടിപ്പാലം പോലുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഇതിന് തെളിവാണ്. അഭിനേതാക്കളുടെ ശരിയായ കഴിവുകള്‍ പുറത്തെടുപ്പിക്കാന്‍ ജോര്‍ജിന് കഴിഞ്ഞിരുന്നു. തന്റെ കഥയില്‍  ചെയ്യാന്‍ ഉദ്ദേശിച്ച കാമമോഹിതം എന്ന സിനിമ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സിനിമയാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ആ സിനിമ യാഥാര്‍ത്ഥ്യമാകാത്തതില്‍ അവസാനകാലം വരെ അദ്ദേഹത്തിന് ദുഃഖമുണ്ടായിരുന്നു എന്ന് സി വി ബാലകൃഷ്ണന്‍ ഓര്‍മിച്ചു.

CV Balakrishnan | സിനിമയുടെ ലോകത്ത് വ്യവസ്ഥിതികളാല്‍ തിരസ്‌കൃതനായ സംവിധായകനാണ് കെ ജി ജോര്‍ജെന്ന് സി വി ബാലകൃഷ്ണന്‍

പ്രസ് ക്ലബ് സെക്രടറി കെ വിജേഷ് അധ്യക്ഷത വഹിച്ചു. ഫിലിം സൊസൈറ്റി സെക്രടറി യു പി സന്തോഷ് സ്വാഗതവും ജോയിന്റ് സെക്രടറി വി രഞ്ജിത് കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന്, സി വി ബാലകൃഷ്ണന്റെ രചനയില്‍ കെ ജി ജോര്‍ജ് സംവിധാനം ചെയ്ത മറ്റൊരാള്‍ എന്ന സിനിമ പ്രദര്‍ശിപ്പിച്ചു.

Aster mims 04/11/2022
Keywords: Kannur, News, Kerala, Writter, CV Balakrishnan, Director, KG George, Kannur: Writer CV Balakrishnan says about KG George.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia