Found Dead | പരിയാരത്ത് സഹകരണ ബാങ്കില്‍ ജീവനക്കാരി മരിച്ച നിലയില്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സഹകരണ ബാങ്കിങ്  സ്ഥാപനത്തിലെ ജീവനക്കാരിയെ ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുന്നരുവിലെ കടവത്ത് വളപ്പില്‍ സീന (45) ആണ് മരിച്ചത്. കൊവ്വപ്പുറത്തെ കുഞ്ഞിമംഗലം അഗ്രികള്‍ചറല്‍ വെല്‍ഫേര്‍ സൊസൈറ്റിയില്‍ തിങ്കളാഴ്ച രാവിലെ പതിനൊന്നരയ്ക്കാണ് സംഭവം. 
Aster_MIMS

മരണത്തിന് കാരണം വ്യക്തമാക്കി എഴുതി വച്ച കത്ത് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ആരുമില്ലാത്ത സമയത്ത് സീന തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹം പരിയാരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ കണ്ണൂര്‍ മെഡികല്‍ കോളജ് മോര്‍ചറിയിലേക്ക് മാറ്റി. 

Found Dead | പരിയാരത്ത് സഹകരണ ബാങ്കില്‍ ജീവനക്കാരി മരിച്ച നിലയില്‍

സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ദുരൂഹത നീക്കാന്‍ പൊലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രദേശവാസികളില്‍ നിന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

Keywords: Kannur, News, Kerala, Woman, Police, Seena, Kannur: Woman found dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia