Accident | വളപട്ടണം പാലത്തില്‍ ബസും സ്‌കൂടറും കൂട്ടിയിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) വളപട്ടണം പാലത്തില്‍ ബസും സ്‌കൂടറും കൂട്ടിയിടിച്ച് സ്‌കൂടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. അഴീക്കോട് മൈലാടത്തടം സ്വദേശിനി സ്മിത (35) ആണ് മരിച്ചത്. ബസിടിച്ച് റോഡിലേക്ക് വീണ യുവതിയുടെ മേല്‍ അതേ ബസിന്റെ ചക്രങ്ങള്‍ കയറിയാണ് അപകടം. 

അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം മുടങ്ങി. വളപട്ടണം പൊലീസെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പയ്യന്നൂര്‍-കണ്ണൂര്‍ റൂടിലോടുന്ന കരിപ്പാല്‍ ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Aster_MIMS

Accident | വളപട്ടണം പാലത്തില്‍ ബസും സ്‌കൂടറും കൂട്ടിയിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം

Keywords: Kannur, Woman, Died, Road Accident, Accident, Kannur: Woman died in road accident.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia