Elephant Attack | ആറളം ഫാമില്‍ ബൈകില്‍ സഞ്ചരിച്ച കള്ളുചെത്ത് തൊഴിലാളിക്ക് നേരെ കാട്ടാനയുടെ ആക്രമണം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇരിട്ടി: (www.kvartha.com) ആറളം ഫാമില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. ആറളം ഫാമില്‍ ബൈകില്‍ സഞ്ചരിച്ച യുവാവിനെതിരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ആറളം ഫാമിലെ കള്ളുചെത്ത് തൊഴിലാളിയായ ആര്‍പി സിനേഷിനെതിരെ(35)യാണ് വ്യാഴാഴ്ച പുലര്‍ചെ കാട്ടാനയുടെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ സിനേഷിന്റെ ബൈക് തകര്‍ന്നു. കാട്ടാനയുടെ മുന്‍പില്‍ നിന്നും സിനേഷ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

പതിവുപോലെ ഫാമിലെ തെങ്ങുകളില്‍ നിന്നും കള്ളുചെത്താനായി പോയതായിരുന്നു സിനേഷ്. എതിരെ വന്ന കാട്ടാനയില്‍ നിന്നും ഓടിരക്ഷപ്പെട്ടതു കൊണ്ടാണ് ഈയാള്‍ രക്ഷപ്പെട്ടത്. രണ്ടുമാസം മുന്‍പ് ആറളം ഫാമിലെ തൊഴിലാളിയെ കാട്ടാനചവുട്ടിക്കൊന്നത്. ഇതുവരെയായി 11ഓളം പേര്‍ ഇവിടെ നിന്നും കൊല്ലപ്പെട്ടിട്ടുണ്ട്.
ജനവാസകേന്ദ്രങ്ങളിലടക്കം ആറഫം ഫാമില്‍ തമ്പടിച്ച കാട്ടാനക്കൂട്ടം വിഹരിക്കുമ്പോഴും ഇതുവരെ നടപടിയെടുക്കാന്‍ വനംവകുപ്പ് അധികൃതര്‍ക്ക് കഴിയുന്നില്ലെന്ന പരാതി ഫാം നിവാസികള്‍ക്കുണ്ട്. കര്‍ണാടക വനത്തില്‍ നിന്നാണ് ആറളം ഫാമിലേക്ക് പാലപ്പുഴ കടന്ന് കാട്ടാനകള്‍ കൂട്ടമായെത്തുന്നത്.
Keywords: Kannur, News, Kerala, attack, Elephant attack, Complaint, Kannur: Wild elephant attack against man.