Bail plea | കണ്ണൂർ അർബൻ നിധി തട്ടിപ്പ് കേസ്: മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ തള്ളി
Jan 19, 2023, 16:49 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തലശേരി: (www.kvartha.com) കണ്ണൂർ താവക്കര കേന്ദ്രമായി പ്രവർത്തിച്ചിരുന്ന അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളുടെ ജാമ്യാപേക്ഷ തലശേരി കോടതി തള്ളി. ആന്റണി സണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷയാണ് തലശേരി ജില്ലാ സെഷൻസ് കോടതി തള്ളിയത്. തന്നെ പൊലീസ് അറസ്റ്റ് ചെയ്തു പീഡിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആന്റണി മുൻകൂർ ജാമ്യ ഹരജി നൽകിയത്.
ഒളിവിൽ കഴിയവേയാണ് ആന്റണി സണ്ണി മുൻകൂർ ജാമ്യ ഹരജി നൽകിയത്. നിക്ഷേപകരുടെ പണം വഴി മാറ്റി വിട്ടു തട്ടിപ്പു നടത്തി പ്രതികൾ സമാന്തര സാമ്പത്തിക സാമ്രാജ്യം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്ന് പബ്ലിക് പ്രൊസിക്യൂടർ കെ അജിത് കുമാർ വാദിച്ചു. പ്രധാന പ്രതിക്ക് ജാമ്യം അനുവദിച്ചാൽ അത് കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒളിവിൽ കഴിയവേ മുൻകൂർ ജാമ്യ ഹരജി നൽകിയ ആന്റണി ക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
നേരത്തെ അർബൻ നിധിക്ക് സമാന്തരമായി തുടങ്ങിയ എനി ടൈം മണിയിൽ നിന്നും ആന്റണി 17 കോടി രൂപ വകമാറ്റിയതാണ് കംപനി പൊളിയാൻ കാരണമെന്ന് ഡയറക്ടർമാരായ ശൗഖതലിയും ഗഫൂറും പൊലീസിന് മൊഴി നൽകിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ അസി. മാനജർ ജീന മുഖേനയാണ് സാമ്പത്തിക ഇടപാടുകൾ ഭൂരിഭാഗവും നടന്നതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.
Keywords: Thalassery, News, Kerala, Police, Case, Kannur Urban Nidhi fraud case: Bail plea of main accused rejected.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

